Kerala

സംസ്ഥാന സ്‌കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാർ

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാർ. 1935 പോയിന്റ് നേടിയാണ് തലസ്ഥാന ജില്ല ഒന്നാം സ്ഥാനത്തെത്തിയത്. 848 പോയിന്റുകൾ നേടി തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 824 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

അത്‌ലറ്റിക്‌സിൽ മലപ്പുറം ജില്ലയാണ് ചാമ്പ്യൻമാർ. ആദ്യമായാണ് സ്‌കൂൾ കായിക മേളയിൽ മലപ്പുറം അത്ലറ്റിക്സിൽ കിരീടം നേടുന്നത്. നേരത്തെ, ഗെയിംസ് വിഭാഗത്തിൽ 1213 പോയിന്റുമായി തിരുവനന്തപുരം കിരീടം നേടിയിരുന്നു. മേളയിലെ അത്ലറ്റിക്സ് ആൻഡ് ഗെയിംസ് വിഭാഗങ്ങളിൽ തിരുവനന്തപുരം ജില്ല മറ്റ് ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുമ്പിലായിരുന്നു.

എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവൻ കുട്ടി അധ്യക്ഷനായി. നടൻ വിനായകൻ, ഫുട്‌ബോൾ താരം ഐ എം വിജയൻ എന്നിവർ പങ്കെടുത്തു.

 

See also  വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Related Articles

Back to top button