Kerala

52-ാമത് സ്കൂള്‍ കായികമേളയുടെ സമാപനത്തില്‍ സംഘര്‍ഷം: പൊലീസ് മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥികൾ

കൊച്ചി: 52-ാമത് സ്കൂള്‍ കായികമേളയുടെ സമാപപനച്ചടങ്ങിനിടെ പ്രതിഷേധം. സ്‌കൂളുകൾക്ക് പോയിന്റുകള്‍ നല്‍കിയതിലെ ചില കാര്യങ്ങളാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധം രൂക്ഷമായതോടെ വിദ്യാർത്ഥികളെ പൊലീസുകാർ മർദ്ദിച്ചു. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. സംഘർഷത്തെ തുടർന്ന് മന്ത്രി വി ശിവൻകുട്ടിയെ വേദിയില്‍ നിന്നും മാറ്റി.

കഴിഞ്ഞ വർഷം വരെ സ്കൂള്‍ കിരീടത്തിനായി സ്പോർട്സ് സ്കൂളുകളെ പരിഗണിച്ചിരുന്നില്ല. സമാപന സമ്മേളനം തുടങ്ങി പകുതിയായപ്പോഴായാണ് സ്പോർട്സ് സ്‌കൂളുകളെയും സ്കൂള്‍ കിരീടത്തിനായി പരിഗണിക്കുന്നുവെന്ന വിവരം പുറത്തുവരുന്നത്. 55 പോയിന്റു നേടിയ ജി വി രാജ സ്കൂളിന് രണ്ടാം സ്ഥാനം നല്‍കാനാണ് തീരുമാനം ഉണ്ടായത്. തിരുനാവായ നാവാ മുകുന്ദ സ്കൂള്‍ പോയിന്റ് അടിസ്ഥാനത്തില്‍ രണ്ടാമതെത്തിയിരുന്നു. ഇതോടെ രണ്ടും മൂന്നും സ്ഥാനം പ്രതീക്ഷിച്ചിരുന്ന സ്കൂളുകള്‍ക്ക് മൂന്നും നാലും സ്ഥാനമാണ് ലഭിച്ചത്.

ജിവി രാജയ്‌ക്ക് രണ്ടാം സ്ഥാനം നല്‍കിയതില്‍ ഉദ്യോഗസ്ഥരുടെ കളിയെന്നു ആരോപിച്ചു നാവാ മുകുന്ദ, മാർ ബേസില്‍ സ്കൂളുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിഷേധിച്ചതാണ് സംഘർഷത്തിന് കാരണം.

The post 52-ാമത് സ്കൂള്‍ കായികമേളയുടെ സമാപനത്തില്‍ സംഘര്‍ഷം: പൊലീസ് മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥികൾ appeared first on Metro Journal Online.

See also  മിഥുൻ കേരളത്തിന് നഷ്ടമായ മകൻ; ഷെഡിന് മുകളിൽ കയറിയത് കുറ്റമായി കാണാനാകില്ല: മന്ത്രി ശിവൻകുട്ടി

Related Articles

Back to top button