Gulf

മധ്യപൂര്‍വ ദേശത്തെ മികച്ച കമ്പനികളുടെ പട്ടികയില്‍ അഭിമാന നേട്ടവുമായി ലുലു ഗ്രൂപ്പ്

ദുബൈ: മധ്യപൂര്‍വ ദേശത്തെ ഏറ്റവും മികച്ച നൂറു ഗ്രൂപ്പുകളുടെ പട്ടികയില്‍ 12ാം സ്ഥാനം കരസ്ഥമാക്കി ലുലു ഗ്രൂപ്പ്. എമിറേറ്റ്‌സ് ആണ് രണ്ടാം സ്ഥാനത്ത എത്തിയത്. ഏറ്റവും മികച്ച ഏവിയേഷന്‍ കമ്പനിയായാണ് എമിറേറ്റ് രണ്ടാമത് എത്തിയത്. സുസ്ഥിര ഫാഷന്‍ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്ന യുഎഇ ആസ്ഥാനമായ ഗിവിങ് മൊമെന്റ് കമ്പനിക്കാണ് ഒന്നാം സ്ഥാനം.

കാലത്തിനൊത്തുള്ള ചുവടുവെപ്പുകളാണ് ലുലുവിന്റെ ആഗോള സ്വീകാര്യതയ്ക്ക് കാരണമായിരിക്കുന്നത്. ചെയര്‍മാനും എംഡിയുമായ എം എ യൂസഫലിയുടെ ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാടാണ് ഗ്രൂപ്പിന് ഊര്‍ജം പകരുന്നത്. പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യന്‍ ബിസിനസിന്റെ 2024ലെ പട്ടികയിലാണ് ലുലു അഭിമാനാര്‍ഹമായ സ്ഥാനം കരസ്ഥമാക്കിയത്. ആദ്യ 15ല്‍ ഇടം നേടിയ ഏക ഇന്ത്യന്‍ കമ്പനിയെന്ന പ്രത്യേകതയും ലുലുവിന്റെ നേട്ടത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.

See also  ചരിത്രത്തില്‍ ആദ്യമായി യുഎഇ സുന്ദരിയും ലോക സൗന്ദര്യ മത്സരത്തിലേക്ക്

Related Articles

Back to top button