Education

വിലക്ക് ലംഘിച്ച് അൻവർ ചേലക്കരയിൽ; എൽഡിഎഫ് മദ്യവും പണവും ഒഴുക്കുന്നുവെന്ന് ആരോപണം

ചേലക്കരയിൽ പോലീസ് വിലക്ക് ലംഘിച്ച് വാർത്താ സമ്മേളനം നടത്തി പിവി അൻവർ. താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് അവകാശപ്പെട്ടാണ് അൻവർ വാർത്താ സമ്മേളനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പോലീസ് തന്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അൻവർ ആരോപിച്ചു

നാടകീയ രംഗങ്ങളാണ് അൻവറിന്റെ വാർത്താ സമ്മേളനത്തിനിടെ നടന്നത്. വാർത്താ സമ്മേളനം തുടരുന്നതിനിടെ സ്ഥലത്ത് എത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇത് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ അൻവർ ഉദ്യോഗസ്ഥരോട് തർക്കിക്കുകയായിരുന്നു. ഇതോടെ അൻവറിന് നോട്ടീസ് നൽകി ഉദ്യോഗസ്ഥർ മടങ്ങി

എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അൻവർ ചോദിച്ചു. കോൺഗ്രസിൽ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാൻ നിൽക്കുന്നത്. ചെറുതുരുത്തിയിൽ നിന്ന് കിട്ടിയ പണം ആരുടേതാണ്. ആർക്കായിരുന്നു അവിടെ ചുമതല. കോളനികളിൽ ഇടത് മുന്നണി പണം വിതരണം ചെയ്യുന്നു.

സ്ലിപ് കവറിലാക്കി ഇതിൽ പണം കൂടി വെച്ചാണ് കോളനികളിൽ നൽകുന്നത്. മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുകയാണ് എൽഡിഎഫ് എന്നും അൻവർ ആരോപിച്ചു. മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചേലക്കരയിൽ ചെലവഴിച്ചതെന്നും അൻവർ ആരോപിച്ചു.

See also  പ്രവര്‍ത്തകരുടെ മേല്‍ സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കാം; പക്ഷേ, ജനങ്ങളുടെ മേല്‍ കഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി; വീണ്ടും പൊട്ടിത്തെറി

Related Articles

Back to top button