Kerala

പ്രതിപക്ഷ നേതാവ് ബിജെപിയെ പ്രമോട്ട് ചെയ്യുന്നു; പാലക്കാട് എൽഡിഎഫിന് ആശങ്കയില്ലെന്ന് മന്ത്രി എംബി രാജേഷ്

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ബിജെപിയെ പ്രമോട്ട് ചെയ്യുകയാണെന്ന് മന്ത്രി എംബി രാജേഷ്. പ്രതിപക്ഷ നേതാവ് ചെയ്യുന്നത് പാഴ് വേലയാണ്. എൽഡിഎഫിന് പാലക്കാട് ആശങ്കയില്ല. കഴിഞ്ഞ തവണ ബിജെപിക്ക് വോട്ട് ചെയ്തവർ എല്ലാവരും ബിജെപി അല്ല. ശ്രീധരന് വോട്ട് ചെയ്തവർ ഇത്തവണ പി സരിന് വോട്ട് ചെയ്യും

വിഡി സതീശൻ ബിജെപിക്ക് കൈ കൊടുക്കുന്നു. ഒരു കൈ എസ് ഡി പി ഐക്കും കൊടുക്കുന്നു. എസ് ഡി പി ഐക്ക് കൈ കൊടുത്ത കോൺഗ്രസിന് സരിന് കൈ കൊടുക്കാൻ മടിയാണ്. മതനിരപേക്ഷ വാദികൾ ഇടതുപക്ഷത്തിന് വിശ്വസിച്ച് കൈ നൽകുമെന്നും മന്ത്രി പറഞ്ഞു

രമേശ് ചെന്നിത്തലയും കെ മുരളീധരനും അനുഭവസമ്പത്തുള്ള നേതാക്കളാണ്. കോൺഗ്രസിലെ ആൾക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവാണ് മുരളീധരൻ. പിടയുന്ന ഹൃദയവുമായാണ് മുരളീധരൻ പ്രചാരണത്തിന് വന്നത്. അച്ഛനെയും അമ്മയെയും അധിക്ഷേപിച്ചവർക്ക് വോട്ട് ചോദിക്കാനാകില്ല. ഒരു മാർഗവും ഇല്ലാത്തതു കൊണ്ട് വന്നു എന്ന സന്ദേശമാണ് മുരളീധരൻ നൽകിയതെന്നും മന്ത്രി പറഞ്ഞു.

See also  ഇടുക്കിയിൽ വീടിന് മുകളിലേക്ക് കവുങ്ങ് വീണ് മൂന്ന് വയസുകാരന് പരുക്കേറ്റു

Related Articles

Back to top button