Education

ഫുജൈറയില്‍ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

ഫുജൈറ: പരിശീലനത്തിനിടെ വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിക്കുകയും ഒപ്പമുണ്ടായിരുന്ന ട്രെയിനിയെ കാണാതാവുകയും ചെയ്തു. പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റിന്റെ മൃതദേഹം ഫുജൈറയുടെ തീരത്താണ് കണ്ടെത്തിയത്. പരിശീനത്തിനായി എത്തിയ വിദ്യാര്‍ഥിയെയും ഒപ്പം വിമാനവും കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നതായി യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

  • വിമാനം പറന്നുയര്‍ന്ന് 20 മിനുട്ടിനകം കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. റഡാറില്‍ നിന്നും അപ്രത്യക്ഷമായ വിമാനത്തിന് എന്തുപറ്റിയെന്ന് അന്വേഷിച്ചുവരികയാണ്. പരിശീലകനൊപ്പം വിദേശിയായ വിദ്യാര്‍ഥിയാണ് ഉണ്ടായിരുന്നതെന്നും സിവില്‍ ഏവിയേഷന്‍ വിശദീകരിച്ചു.

The post ഫുജൈറയില്‍ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു appeared first on Metro Journal Online.

See also  പൗർണമി തിങ്കൾ: ഭാഗം 10 - Metro Journal Online

Related Articles

Back to top button