Kerala

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ മണിക്കൂറിൽ തന്നെ ബൂത്തുകളിൽ നീണ്ട നിര

വയനാട്ടിലും ചേലക്കരയിലും പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. ആദ്യ മണിക്കൂറുകളിൽ തന്നെ പോളിംഗ് ബൂത്തുകളിൽ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയായതോടെ വയനാട്ടിലെ മത്സരം ദേശീയശ്രദ്ധയും ആകർഷിക്കുന്നുണ്ട്

16 സ്ഥാനാർഥികലാണ് വയനാട്ടിൽ ജനവിധി തേടുന്നത്. യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും എൽഡിഎഫിനായി സത്യൻ മൊകേരിയും മത്സരിക്കുന്നു. 14.71 ലക്ഷം സമ്മതിദായകരാണ് ഏഴ് നിയമസഭാ മണ്ഡലങ്ങളിലായുള്ളത്.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലയിലെ വോട്ടർമാർക്കായി മൂന്ന് ബൂത്തുക്കൾ തയ്യാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ സൗജന്യ വാഹന സർവീസും ഏർപ്പെടുത്തി. ചേലക്കരയിൽ ആറ് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

See also  നവീൻ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

Related Articles

Back to top button