Education

രഞ്ജിയിൽ തകർപ്പൻ പ്രകടനവുമായി അർജുൻ തെൻഡുൽക്കർ; കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം

അരുണാചൽ പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ഗോവയുടെ അർജുൻ തെൻഡുൽക്കർ. ഒമ്പത് ഓവറുകൾ എറിഞ്ഞ അർജുൻ 25 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. അർജുന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്

അർജുന്റെ മൂന്ന് ഓവറുകളിൽ റൺസൊന്നും നേടാൻ അരുണാചൽ ബാറ്റ്‌സ്മാൻമാർക്ക് സാധിച്ചില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അരുണാചൽ പ്രദേശ് 30.3 ഓവറിൽ 84 റൺസെടുത്ത് ഓൾ ഔട്ടായി

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അരുണാചൽ നിരയെ അർജുൻ തെൻഡുൽക്കർ തകർത്തെറിയുകയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തിൽ ഓപണർ നബാം ഹചാങ്ങിനെ പൂജ്യത്തിൽ വീഴ്ത്തിയാണ് അർജുൻ വിക്കറ്റ് വേട്ട ആരംഭിച്ചത്

മുംബൈയിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് അർജുൻ ഗോവയിലേക്ക് കൂടുമാറിയത്. 16 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം ഇതുവരെ 32 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

The post രഞ്ജിയിൽ തകർപ്പൻ പ്രകടനവുമായി അർജുൻ തെൻഡുൽക്കർ; കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം appeared first on Metro Journal Online.

See also  സൂര്യനെ മോഹിച്ചവൾ: ഭാഗം 58

Related Articles

Back to top button