Gulf

സൗദിയിൽ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സൗദി അറേബ്യയിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപമുള്ള ഉനൈസയിലാണ് സംഭവം. കൊല്ലം കടയ്ക്കൽ സ്വദേശി ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്(40), ഭാര്യ കൊല്ലം സ്വദേശി പ്രീതി(32) എന്നിവരാണ് മരിച്ചത്

ജോലിക്ക് എത്താത്തിനെ തുടർന്ന് സ്‌പോൺസർ അന്വേഷിച്ച് ഫ്‌ളാറ്റിലെത്തുകയായിരുന്നു. പൂട്ടിയ വാതിലുകൾ പോലീസ് സഹായത്തോടെ തകർത്ത് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്

മരണകാരണം വ്യക്തമല്ല. ഉനൈസയിൽ ഇലക്ട്രിക്, പ്ലമ്പിംഗ് ജോലി ചെയ്തു വരികയായിരുന്നു ശരത്. നാല് വർഷം മുമ്പാണ് പ്രീതിയെ വിവാഹം ചെയ്തത്. രണ്ട് മാസം മുമ്പാണ് പ്രീതി സൗദിയിൽ എത്തിയത്.

See also  വിനോദയാത്ര കഴിഞ്ഞു മടങ്ങവേ പാസ്‌പോര്‍ട്ട് നഷ്ടമായി; യുപി സ്വദേശി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത് രണ്ടു ദിവസം

Related Articles

Back to top button