Kerala

കെ രത്‌നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

പി പി ദിവ്യ രാജിവെച്ച ഒഴിവിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ രത്‌നകുമാരി വിജയിച്ചു. ഭരണസമിതിയിലെ ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായ ജൂബിലി ചാക്കോയെ പരാജയപ്പെടുത്തിയാണ് രത്‌നകുമാരി ജില്ലാ പഞ്ചായത്ത് അധ്യക്ഷയാകുന്നത്

തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി പിപി ദിവ്യ എത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് പരിപാടിയിലേക്ക് മാധ്യമങ്ങൾക്ക് കലക്ടർ പ്രവേശനം നിഷേധിച്ചിരുന്നു. ഫലപ്രഖ്യാപന സമയത്ത് മാത്രമാണ് മാധ്യമങ്ങളെ ജില്ലാ പഞ്ചായത്തിന് അകത്തേക്ക് പ്രവേശിപ്പിച്ചത്

എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. രത്‌നകുമാരിക്ക് ഫേസ്ബുക്കിലൂടെ പിപി ദിവ്യ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

The post കെ രത്‌നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു appeared first on Metro Journal Online.

See also  ത്രിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലെത്തി

Related Articles

Back to top button