കേരളം ഇന്ത്യക്ക് പുറത്താണോ; വയനാട് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന്: മുഖ്യമന്ത്രി

വയനാടിന് ശേഷം പ്രശ്നങ്ങളുണ്ടായ സംസ്ഥാനങ്ങളിൽ കേന്ദ്രം സഹായം അനുവദിച്ചു, അത് നല്ല കാര്യമാണ് പക്ഷെ കേരളത്തിനും സഹായം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ഇന്ത്യക്ക് പുറത്താണോ ? കേരളത്തിന് എന്താണ് കുറവ് ?
ചൂരൽമല,മുണ്ടക്കൈ ദുരന്തം ഉണ്ടായപ്പോൾ കേരളത്തെ കേന്ദ്രം പരിഗണിച്ചില്ലയെന്നും മുഖ്യമന്ത്രി ആലപ്പുഴയിൽ നടന്ന പരിപാടിയിലെ പ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം രാഹുൽ ഗാന്ധിയെയും മുഖ്യമന്ത്രി പ്രസംഗത്തിൽ വിമർശിച്ചു. മോദിയെക്കാളും അമേരിക്കയെ പ്രീണിപ്പിക്കുന്ന നയമാണ് രാഹുൽ ഗാന്ധിയുടേത്. രാഹുൽ അമേരിക്ക സന്ദർശിച്ചപ്പോൾ ഇതാണ് ചെയ്തത്. ഇതാണ് കോൺഗ്രസിൻ്റെ പൊതു സമീപനമെന്നും അമേരിക്കൻ അനുകൂല നിലപാടാണ് രാഹുൽ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി.
The post കേരളം ഇന്ത്യക്ക് പുറത്താണോ; വയനാട് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന്: മുഖ്യമന്ത്രി appeared first on Metro Journal Online.