Education

ഇനി തീർഥാടന കാലം: മണ്ഡല, മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്നു

മണ്ഡല, മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പിഎൻ മഹേഷാണ് നട തുറന്നത്. തിരക്ക് ഒഴിവാക്കാനായി ഒരു മണിക്കൂർ നേരത്തെ നാല് മണിക്കാണ് നട തുറന്നത്

30,000 പേരാണ് ഇന്ന് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തത്. ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ പമ്പയിൽ നിന്ന് ഭക്തരെ സന്നിധാനത്തേക്ക് കയറ്റി വിട്ടിരുന്നു. ആദ്യ ആഴ്ചയിലെ ഓൺലൈൻ ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്.

മണ്ഡലകാലം പ്രമാണിച്ച് കോട്ടയം പാതയിൽ ശബരിമല സ്‌പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ശബരിമലയിലെത്തുന്ന ഭക്തർക്ക് ബിഎസ്എൻഎൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരു സിമ്മിൽ അര മണിക്കൂർ നേരമാണ് സൗജന്യ വൈഫൈ ഉപയോഗിക്കാനാകുക

The post ഇനി തീർഥാടന കാലം: മണ്ഡല, മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്നു appeared first on Metro Journal Online.

See also  കോഴിക്കോട് വന്ദേഭാരത് ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു

Related Articles

Back to top button