National

യുപി ഝാൻസിയിലെ ആശുപത്രിയിൽ തീപിടിത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ഝാൻസിയിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീവ്രപരിചരണ വിഭാഗത്തിൽ അൻപതോളം കുഞ്ഞുങ്ങളാണുണ്ടായിരുന്നത്. സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു

വെള്ളിയാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ 12 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഭരണകൂടത്തോട് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

See also  കുൽഗാമിൽ അഞ്ചാം ജയത്തിലേക്ക് തരിഗാമി

Related Articles

Back to top button