Education

സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിലേക്ക്; പ്രഖ്യാപനം ഉടനുണ്ടാകും

ബിജെപി നേതൃത്വവുമായി തെറ്റിയ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. കെപിസിസി ഉടൻ വാർത്താ സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തും. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചർച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിർണായക നീക്കം. പാലക്കാട് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതി നീക്കം

ഇന്നലെ രാത്രിയോടെ എഐസിസിയും സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകുകയായിരുന്നു. ബിജെപിക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കിയാണ് സന്ദീപ് പാർട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാർട്ടിയിൽ നിന്ന് നേരിടുന്ന അവഗണനയുമാണ് ബിജെപി വിടാൻ കാരണമായത്

ചില പരാതികളുടെ പേരിൽ സന്ദീപിനെ വക്താവ് സ്ഥാനത്ത് നിന്നടക്കം നീക്കിയിരുന്നു. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും നേതൃനിരയിലേക്ക് കൊണ്ടുവന്നു. എന്നാൽ ഇതിന് ശേഷവും തന്നെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയർത്തിയിരുന്നു.

See also  പൗർണമി തിങ്കൾ: ഭാഗം 4 - Metro Journal Online

Related Articles

Back to top button