Education

ശിഖണ്ഡികളെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പ് ജയിക്കാമെന്നത് സതീശന്റെ വ്യാമോഹമാണ്: കെ സുരേന്ദ്രൻ

സന്ദീപ് വാര്യർ പാർട്ടി വിട്ടതിന് പിന്നാലെ അധിക്ഷേപ പരാമർശവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ശിഖണ്ഡികൾ പലപ്പോഴുമുണ്ടാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു. വോട്ടെണ്ണൽ ദിവസം സംഘപരിവാർ പ്രവർത്തകരുടെ ശക്തി എന്താണെന്ന് അറിയാമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു

ആകാശത്ത് പറന്ന് നടക്കുന്ന അപ്പൂപ്പൻ താടികളല്ല, ഭൂമിയിൽ കാലുറപ്പിച്ചിരിക്കുന്ന പതിനായിരക്കണക്കിന് സംഘപരിവാർ പ്രവർത്തകരുടെ ശക്തി എന്താണെന്ന് 23ന് വോട്ടെണ്ണുമ്പോൾ പറയാം. എസ് ഡി പി ഐയെയും പി എഫ് ഐയെയും കൂട്ടുപിടിച്ച് ശിഖണ്ഡികളെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പ് ജയിക്കാമെന്നത് സതീശന്റെ വ്യാമോഹം മാത്രമാണ്

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിഡി സതീശന് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടി വരും. ബലിദാനികളെ അപമാനിച്ചവർക്ക് വോട്ടില്ല. പുറത്താക്കാൻ മാത്രം സന്ദീപ് വാര്യർ ബിജെപിക്ക് ആരുമല്ലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു

See also  സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 320 രൂപ കുറഞ്ഞു

Related Articles

Back to top button