National

വേശ്യാവൃത്തിയെന്ന് ആരോപിച്ച്‌ സ്ത്രീകളെ അയല്‍വാസികള്‍ മര്‍ദിച്ചതായി സ്ത്രീകൾ

ബെലഗാവി: അപരിചിതർ പതിവായി ഈ വീട്ടിലേക്ക് വരാറുണ്ടെന്നു ആരോപിച്ചു സ്ത്രീകളെ അയല്‍വാസികള്‍ മർദിച്ചതായി പരാതി. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. കഴിഞ്ഞ നാല് വർഷമായി പരാതിക്കാർ ഈ പ്രദേശത്താണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

വേശ്യാവൃത്തി ചെയ്യുന്നെന്ന് ആരോപിച്ചാണ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചുകയറി മർദ്ദിച്ചത്. ഇതിനിടെ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി, ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി. സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും സ്റ്റേഷനിലെത്തിയെങ്കിലും ആദ്യം ഇവരുടെ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

തുടർന്ന് യുവതി ബെലഗാവി പൊലീസ് കമ്മീഷണറെ സമീപിക്കുകയായിരുന്നു.

The post വേശ്യാവൃത്തിയെന്ന് ആരോപിച്ച്‌ സ്ത്രീകളെ അയല്‍വാസികള്‍ മര്‍ദിച്ചതായി സ്ത്രീകൾ appeared first on Metro Journal Online.

See also  250ലധികം മരണം, 60,000ത്തിലേറെ പേരുടെ പലായനം: മണിപ്പൂർ കലാപം ആരംഭിച്ചിട്ട് ഇന്ന് രണ്ട് വർഷം

Related Articles

Back to top button