Education

നടി നല്‍കിയ പരാതി: സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തത് പശ്ചിമ ബംഗാളില്‍ നിന്നുള്ള നടി നല്‍കിയ പരാതിയിലാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ആദ്യ കുറ്റപത്രം ആണ്. എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വരും ദിവസങ്ങളില്‍ കൂടുതല്‍ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലേരി മാണിക്യം സിനിമയുടെ സെറ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി. പിന്നാലെ രഞ്ജിത്ത് ഇത് നിഷേധിക്കുകയും ചെയ്തു.

പിന്നീട്‌ നടി കൊച്ചി ഡിസിപിക്ക് പരാതി നല്‍കി. പരാതി പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഇനി എത്രയും പെട്ടന്ന് തന്നെ വിചാരണ നടപടികളിലേക്ക് കടക്കും.

The post നടി നല്‍കിയ പരാതി: സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു appeared first on Metro Journal Online.

See also  എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: വിഡി സതീശന്റെ തലയ്ക്ക് ഓളമാണ്, വിഡ്ഡിത്തരമാണ് പറയുന്നതെന്ന് സുരേന്ദ്രൻ

Related Articles

Back to top button