Government

കേരളത്തിൽ സർക്കാറിന് കീഴിൽ ഇന്ന് റിപ്പോർട്ട് ചെയ്ത താത്ക്കാലിക ഒഴിവുകൾ

ലീഗല്‍ കൗണ്‍സിലര്‍ നിയമനം

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ മഞ്ചേരി പി. സരോജിനി അമ്മ സ്മാരക മഹിളാ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററില്‍ ലീഗല്‍ കൗണ്‍സിലര്‍ തസ്തികയില്‍  നിയമനം നടത്തുന്നു. നിയമ ബിരുദവും സ്ത്രീപക്ഷ കാഴ്ചപ്പാടുള്ളവരും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നടത്തി മൂന്നുവര്‍ഷം പരിചയവുമുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. ഇ മെയില്‍: manjeri.mahilasamajam@gmail.com. അഭിമുഖം ഡിസംബര്‍ 30ന് ഉച്ചക്ക് ഒരുമണിക്ക് സരോജിനി അമ്മ മഹിളാ സമാജം ഓഫീസില്‍ നടക്കും. ഫോണ്‍: 0483 2760028, 9447168435

 

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

തിരുവനന്തപുരം നാഷണൽ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കുംക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേയ്ക്ക് ലീവ് വേക്കൻസിയിലും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30. യോഗ്യതപ്രവൃത്തി പരിചയംഅപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക്http://nish.ac.in/others/career.

 

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള സർവയർ ട്രേഡിൽ ഒ.സി വിഭാഗത്തിനായും മെക്കാനിക് ഡീസൽ ട്രേഡിൽ എസ്.സി വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള രണ്ട് ഒഴിവുകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബർ 26ന് നടത്തുംതാല്പര്യമുള്ള ഈ വിഭാഗത്തിലുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണംഫോൺ: 0470 2622391.

 

പ്രൈമറി അധ്യാപക ഒഴിവ്: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

തിരുവനന്തപുരത്തെ എയ്ഡഡ് സ്‌കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച പരിമിതി – 1കേൾവിക്കുറവ് – 1) സംവരണം ചെയ്ത അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സിടി.ടി.സി അല്ലെങ്കിൽ ഡി.എഡ് പാസായിരിക്കണം അല്ലെങ്കിൽ ഡിഗ്രിബി.എഡ് അല്ലെങ്കിൽ തത്തുല്യം. യോഗ്യത പരീക്ഷ പാസായിരിക്കണം. വയസ്: 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദിക്കും). നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഡിസംബർ 27നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

 

ലാബ് ടെക്നീഷ്യന്‍ നിയമനം

കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്സി എലിസ ലാബോട്ടറിയില്‍ ലാബ് ടെക്നീഷ്യന്‍ നിയമനം. ബി.എസ്.സി എം.എല്‍.ടി യോഗ്യതയും വെറ്ററിനറി ലാബോറട്ടറിയില്‍ എലിസ പരിശോധനയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം: 20,000 രൂപ. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ 11 ന് കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ കൂടിക്കാഴ്ച്ചയ്ക്കായി എത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2520626

See also  ഉയര്‍ന്ന താപനില : ജാഗ്രതാ നിര്‍ദേശങ്ങളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

 

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ നിയമനം

കോ’യം ജില്ലയില്‍ പട്ടികജാതി സംവരണത്തിലുള്ള ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം-ബാലരോഗ) ഒഴിവുകളിലേക്ക് നിയമനം നടത്തും. ബി എ എം എസ്, എം ഡി ബിരുദധാരികള്‍ ഡിസംബര്‍ 30നകം ബന്ധപ്പെ’ പ്രൊഫഷണല്‍ -എക്‌സിക്യൂ’ീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി : 19-41 (ഇളവുകള്‍ അനുവദനീയം) സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റ് വിഭാഗങ്ങളേയും പരിഗണിക്കും . ഫോ: 0484 2312944.

 

അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം

കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയില്‍ എസ് എസ് എല്‍ സി പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് അല്ലാത്തവര്‍ക്കും (എഴുത്തും വായനയും അറിയണം) അപേക്ഷിക്കാം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ശാരീരിക-മാനസികക്ഷമതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി: 18-46. പ’ികജാതി പ’ികവര്‍ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ പ്രായപരിധിയില്‍ മൂ് വര്‍ഷത്തെ ഇളവ് ലഭിക്കും. ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിരതാമസം, ബി പി എല്‍ എിവ തെളിയിക്കു സര്‍’ിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നാളെ (ഡിസംബര്‍ 22) മുതല്‍ ജനുവരി 10 വരെ ചിറ്റുമല ‘ോക്ക് പഞ്ചായത്ത് ഐ സി ഡി എസ് ഓഫീസില്‍ സ്വീകരിക്കും. ഫോ 0474 2585024.

 

അഭിമുഖം

ജില്ലാഎംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തും.

പ്ലസ്ടു, അല്ലെങ്കില്‍ ഉയര്‍ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മൂ് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഡിസംബര്‍ 27 ന് രാവിലെ 10.30 ന് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.

നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുതിനുള്ള പരിശീലനവും കരിയര്‍ കൗസിലിങ് ക്ലാസ്സുകളും നടത്തും. ഫോ 7012212473, 8281359930.

Related Articles

Back to top button