മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: എല്ലാ കേസുകളിലും കുറ്റപത്രം നൽകിയില്ല; അന്വേഷണ സംഘത്തിനെതിരെ രൂക്ഷവിമർശനവുമായി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. എട്ട് കേസുകളിൽ അന്വേഷണം പൂർത്തിയായെന്ന് അറിയിച്ചിരുന്നെങ്കിലും ഒരെണ്ണത്തിൽ മാത്രമാണ് അന്തിമ കുറ്റപത്രം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥൻ നാളെ നേരിട്ട് ഹാജരാവണമെന്നും കോടതി നിർദേശിച്ചു. അതേസമയം, കേസിൽ തന്നെ പ്രതിയാക്കി കുറ്റപത്രം ഉണ്ടെങ്കിൽ അത് കാണിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
നിങ്ങൾ കോടതിയോട് തെറ്റ് ചെയ്യുകയാണെന്നും സാവകാശം അനുവദിച്ചിട്ടും അന്വേഷണ സംഘം എല്ലാ കേസിലും കുറ്റപത്രം നൽകിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. അങ്ങനെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാവാൻ നിർദേശിക്കുകയായിരുന്നു. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണസംഘത്തിന് കോടതി രണ്ടാഴ്ച സാവകാശം നൽകിയിരുന്നു.
2016ലാണ് വി എസ് അച്യുതാനന്ദൻറെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ചെറുകിട സംരഭങ്ങൾ തുടങ്ങാൻ നബാർഡ് പിന്നാക്ക വികസന കോർപ്പേറേഷൻ വഴി നൽകിയ ഗ്രാൻറ് അമിത പലിശ ഈടാക്കി സർക്കാറിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തെന്നാണ് കണ്ടെത്തൽ.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



