Education

വയനാട്ടിൽ എൽപി സ്കൂൾ വിദ‍്യാർഥികൾക്ക് ഭക്ഷ‍്യവിഷബാധയേറ്റു; 2 വിദ‍്യാർഥികളുടെ നില ഗുരുതരം

കൽപറ്റ: വയനാട്ടിൽ എൽപി സ്കൂൾ വിദ‍്യാർഥികൾക്ക് ഭക്ഷ‍്യവിഷബാധയേറ്റു. ഡബ്ല്യൂഎംഒ മുട്ടിൽ എൽപി സ്കൂളിലെ ഇരുപതോളം വിദ‍്യാർഥികൾക്കാണ് ഭക്ഷ‍്യവിഷബാധയേറ്റത്. വിദ‍്യാർഥികളെ ഉടനെ കൈനാട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. പനി, ഛർദി, വയറിളക്കം എന്നിവയെ തുടർന്നാണ് വിദ‍്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സ്കൂളിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ‍്യവിഷബാധയേറ്റതെന്നാണ് സംശയം. സംഭവത്തെ തുടർന്ന് ഭക്ഷ‍്യ സുരക്ഷ വിഭാഗം സ്കൂളിൽ പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. സ്കൂളിൽ നിന്ന് 600 ഓളം കുട്ടികൾ ഭക്ഷണം കഴിച്ചതായി പിടിഎ പ്രസിഡന്‍റ് അറിയിച്ചു.

See also  സന്ദീപ് വാര്യർക്കെതിരായ പത്ര പരസ്യം എൽഡിഎഫിന്റെ ആശയദാരിദ്ര്യത്തിന്റെ ഉദാഹണം: മുരളീധരൻ

Related Articles

Back to top button