National

കർണാടകയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കൊല്ലപ്പെട്ടു

കർണാടകയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡറാണ് വിക്രം ഗൗഡ.

ചിക്കമംഗളൂരു-ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. പോലീസും നക്‌സൽ വിരുദ്ധസേനകളും സജീവമായി തെരഞ്ഞ് വന്നിരുന്ന മൂന്ന് മാവോയിസ്റ്റ് നേതാക്കൾ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടതായും വിവരമുണ്ട്.

മുണ്ടഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവരാണ് രക്ഷപ്പെട്ടത്. കേരളത്തിൽ നിന്ന് രണ്ട് മാസം മുമ്പാണ് ഇവർ ഉഡുപ്പി വനമേഖലയിലേക്ക് തിരിച്ചെത്തിയത്. രക്ഷപ്പെട്ടവർക്കായി തെരച്ചിൽ ഊർജിതമാക്കി.

The post കർണാടകയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  കോടതിക്കും വ്യാജന്‍; ട്രൈബൂണല്‍ ചമഞ്ഞ് തട്ടിപ്പ്

Related Articles

Back to top button