Kerala

പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം; ജനം നാളെ പോളിംഗ് ബൂത്തിലേക്ക്, പ്രതീക്ഷയോടെ മൂന്ന് മുന്നണികളും

വിവാദങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി സംഭവബഹുലമായ ഒരു മാസക്കാലത്തെ പരസ്യപ്രചാരണത്തിന് ശേഷം പാലക്കാട് നാളെ വിധിയെഴുത്ത്. കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ അത്രയുമധികം വാശിയേറിയ പ്രചാരണ പരിപാടികൾക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. മൂന്ന് മുന്നണികളും അതിശക്തമായ പ്രചാരണമാണ് കാഴ്ച വെച്ചത്

മണ്ഡലം നിലനിർത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് അവർ. മറുഭാഗത്ത് എൽഡിഎഫ് ആകട്ടെ കോൺഗ്രസ് വിട്ടെത്തിയ പി സരിനെ സ്ഥാനാർഥിയാക്കിയതിലൂടെ കടുത്ത ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് വന്ന ബിജെപിയും ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല

1,94,706 വോട്ടർമാരാണ് ജനവിധിയെഴുതുക. ഇതിൽ 1,00,290 പേരും സ്ത്രീ വോട്ടർമാരാണ്. ആകെ വോട്ടർമാരിൽ 2306 പേർ 85 വയസിന് മുകളിൽ പ്രായമുള്ളവരും 2445 പേർ 18-19 വയസുകാരും 780 പേർ ഭിന്നശേഷിക്കാരും നാല് പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.

The post പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം; ജനം നാളെ പോളിംഗ് ബൂത്തിലേക്ക്, പ്രതീക്ഷയോടെ മൂന്ന് മുന്നണികളും appeared first on Metro Journal Online.

See also  ക്ലാസില്‍ വരുന്നില്ല; ആര്‍ഷോയെ പുറത്താക്കുമെന്ന് കോളേജ് അധികൃതര്‍

Related Articles

Back to top button