Education

കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ യുവതിയെ കരൂരിൽ കൊന്ന് കുഴിച്ചുമൂടി; ഒരാൾ കസ്റ്റഡിയിൽ

കരുനാഗപ്പള്ളിയിൽ നിന്ന് ആറാം തീയതി മുതൽ കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടി. കരുനാഗപ്പള്ളി സ്വദേശി ജയലക്ഷ്മിയാണ്(48) കൊല്ലപ്പെട്ടത്. ഇവരുമായി അടുപ്പമുണ്ടായിരുന്ന കരൂർ സ്വദേശി ജയചന്ദ്രൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കരൂരിൽ കരുനാഗപ്പള്ളി പോലീസ് തെരച്ചിൽ നടത്തുകയാണ്

ജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയതായി ജയചന്ദ്രൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുവാണ് പോലീസിൽ പരാതി നൽകിയത്. മറ്റൊരാളുമായി ജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്

യുവതിയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. ഫോൺ എറണാകുളത്ത് നിന്നാണ് കെഎസ്ആർടിസി ബസിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജയചന്ദ്രനിലേക്ക് പോലീസ് എത്തിയത്.

See also  അയൽവാസിയായ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; വ്‌ളോഗർ അറസ്റ്റിൽ

Related Articles

Back to top button