National

ചെന്നൈയിലെത്തിയ വിമാനത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: വിദേശേത്ത് നിന്ന് വിമാനത്തിൽ കയറിയ 37 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ക്വാലാലംപൂരിൽ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.

വിമാനം ചെന്നൈയിലെത്തിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്ന യുവതിയെ ജീവനക്കാർ ശ്രദ്ധിക്കുന്നത്. ഉടനെ ഡോക്‌ടർമാരെത്തി പരിശോധന നടത്തുകയും ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥീരികരിക്കുകയായിരുന്നു. മൃതദേഹം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെ കല്ലുറിച്ചി ജില്ലക്കാരിയാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

The post ചെന്നൈയിലെത്തിയ വിമാനത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  44 കോടി രൂപ മാന നഷ്ടം, മമതക്കും എംഎൽഎമാർക്കും നോട്ടീസയച്ച് ഗവർണർ സിവി ആനന്ദ ബോസ്

Related Articles

Back to top button