National

ആരാണ് നിങ്ങള്‍ക്ക് ടെമ്പോയില്‍ പണം അയച്ചത്? മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് വോട്ടര്‍മാര്‍ക്ക് പണവിതരണം നടത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. എക്‌സിലൂടെയായിരുന്നു രാഹുല്‍ മോദിക്കെതിരെ രൂക്ഷമായ വിമര്‍ശം.

ആരാണ് പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് ടെമ്പോയില്‍ എത്തിച്ചത് എന്ന് രാഹുല്‍ ചോദിച്ചു.

ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയ്ക്ക് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിരാറിലെ ഒരു ഹോട്ടലിലേക്ക് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വിനോദ് താവ്‌ഡെ അഞ്ച് കോടി രൂപ എത്തിച്ചു എന്നാണ് ഹിതേന്ദ്ര താക്കൂറിന്റെ നേതൃത്വത്തിലുള്ള ബഹുജന്‍ വികാസ് അഘാഡി ആരോപിച്ചത്. ഇതിനെ സാധൂകരിക്കുന്ന ചില വീഡിയോ ദൃശ്യങ്ങളും ബഹുജന്‍ വികാസ് അഘാഡി പുറത്തുവിട്ടിരുന്നു.

ഈ സംഭവത്തിലാണ് രാഹുല്‍ മോദിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്ന് മോദി ആരോപിച്ചിരുന്നു.

The post ആരാണ് നിങ്ങള്‍ക്ക് ടെമ്പോയില്‍ പണം അയച്ചത്? മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി appeared first on Metro Journal Online.

See also  മണിപ്പൂരിൽ അതിർത്തി ജില്ലയായ ചന്ദേലിൽ ഏറ്റുമുട്ടൽ; 10 തീവ്രവാദികളെ സൈന്യം വധിച്ചു

Related Articles

Back to top button