Education

ശിശിരം: ഭാഗം 94

രചന: മിത്ര വിന്ദ

അമ്മുവാണെങ്കിൽ കണ്ണുകൾ അടച്ചു ചെരിഞ്ഞ് കിടക്കുകയാണ്.

ആള് പിണങ്ങിയെന്നുള്ളത് അവന് വ്യക്തമായിരുന്നു.അല്ലേലും ഇത്തിരി കാര്യം മതി പെണ്ണിന്.
അവൻ എഴുന്നേറ്റ് ചെന്നിട്ട് മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു, എന്നിട്ട് ബെഡ് ലാമ്പ് ഓൺ ചെയ്തു..

അമ്മുട്ടാ…. ഇതെന്തൊരു കൂതറ സ്വഭാവം അടി നിന്റേത്. ഫ്രണ്ട്സിനോട് ഒക്കെ ഒരു അഞ്ചുമിനിറ്റ് സംസാരിച്ചു നിന്നാൽ അതിലുടനെ വേറെ അർത്ഥം കണ്ടുപിടിക്കുകയാണോ.

ഞാനാരുടെയും ഒരർത്ഥവും കണ്ടുപിടിക്കാൻ വന്നിട്ടില്ല,

അതെനിക്കറിയാം നീ ഇതുവരെയായിട്ടും വന്നിട്ടില്ലെന്ന്.

ആഹ് എന്ത് ചെയ്യാനാ,,
ഇനി കൂടുതൽ അർത്ഥതലങ്ങൾ തേടി യാത്ര തുടങ്ങാനാണ് എന്റെ തീരുമാനം.

പറയുന്നതിനൊപ്പം അവളുടെ ഇട്ടിരുന്ന പാവാട മേല്പോട്ട് ഒന്ന് ഉയർന്നു.

ഞെട്ടി വിറച്ചുകൊണ്ട് അമ്മു എഴുന്നേൽക്കാൻ തുടങ്ങിയതും,
തറയിൽ ഇരു കാൽമുട്ടുകളും ഊന്നി, ഇരുന്നുകൊണ്ട്, അമ്മുവിന്റെ, വലതു കാൽപാദത്തിൽ, ഒരുപാട് അലുക്കുകൾ കോർത്ത ഒരു സ്വർണ്ണ കൊലുസ് ഇട്ടു കൊടുക്കുകയായിരുന്നു നകുലൻ.

കൊളുത്തു കയറ്റിയിട്ട ശേഷം, അവൻ തന്റെ  ദന്തങ്ങൾക്കൊണ്ട് ഒന്ന് അടുപ്പിച്ചപ്പോൾ അമ്മു ഒന്നേങ്ങിപ്പോയിരുന്നു.

നാകുലേട്ടാ…
വിളിക്കുകയും ഒപ്പം അവളുടെ മിഴികൾ ഈറനണിഞ്ഞു.

ഹ്മ്മ്… എന്താടാ,,,,
അവൻ അവളുടെ ഇടതു കാലിലും അതുപോലെ കൊലുസ് ഇട്ടു, ശേഷം അവളുടെ പ
പാദങ്ങൾ രണ്ടും ചേർത്ത് വെച്ചുകൊണ്ട് ഒരു മുത്തം കൊടുത്തു.
ശേഷം ലൈറ്റ് ഓൺ ചെയ്തു
ഇഷ്ടായോ… എന്റെ കൊച്ചിന്?

എന്തിനാ നകുലേട്ടാ ഇതൊക്കെ, ഇപ്പൊ വാങ്ങിയത്, വേണ്ടിയിരുന്നില്ല.

അതെന്താ നിനക്ക് ഇഷ്ടമായില്ലേ.

ഏയ് അതുകൊണ്ടൊന്നും അല്ല, വെറുതെ എന്തിനാ നകുലേട്ടൻ ഇത്രയും കാശൊക്കെ കളഞ്ഞത്, അതും ഈ സ്വർണ്ണ വിലയ്ക്ക്..

വേറെ ആർക്കും വേണ്ടി അല്ലല്ലോ, എന്റെ  അമ്മൂട്ടനല്ലേടാ.. പിന്നെ അത്യാവശ്യം കാശൊക്കെ എന്റെ കയ്യിൽ ഉണ്ടെടി, നിനക്ക് ഈ പാറ്റേൺ ഇഷ്ടമാകാഞ്ഞിട്ടാണോ അമ്മു…

നകുലൻ ചോദിച്ചതും അമ്മു അവനെയൊന്നു നോക്കി.

അയ്യോ അല്ല നകുലേട്ടാ, ഒരുപാട് ഒരുപാട് ഇഷ്ടമായി,
അവൾ തന്റെ കാലുകളിലേക്ക് നോക്കിക്കൊണ്ട് അവനോട് പറഞ്ഞു,
ഹ്മ്മ്.. നിനക്കൊരു സർപ്രൈസ് ആവട്ടെയെന്ന് കരുതി,അതാണ് ഞാൻ വരാൻ ഇത്രയും വൈകിയത്..

ഞാൻ സത്യമായിട്ടും കരുതിയത് നകുലേട്ടൻ ഫ്രണ്ട്സും ആയിട്ട്, ഒന്നു കൂടുവാൻ പോയതാണെന്നാണ്..

ഓഫീസിൽ പോയി അവരെയൊക്കെ കണ്ടു, അതൊക്കെ നേരു തന്നെയാണ്,പക്ഷേ, ഡ്രിങ്ക്സ് കഴിക്കാനൊന്നും അല്ലാരുന്നു പെണ്ണെ.. നീ എന്തിനാ എന്നെ ഇങ്ങനെ ഒരു കുടിയൻ ആയിട്ട് ചിത്രീകരിച്ചിരിക്കുന്നത്, ഈ വേണ്ടാതീനം മുഴുവൻ നിന്നോടും സതി അപ്പച്ചിയോടും ഒക്കെ പറഞ്ഞുതന്നത് ആ ഗിരിജ ചെറിയമ്മ ഒറ്റ ഒരാളാണ്.. ശരിയല്ലേ അമ്മു

അതൊക്കെ എന്തേലും ആവട്ടെ.

അങ്ങനെ ഒരു ചിന്താഗതി നിന്റെ മനസ്സിൽ കിടക്കുന്നത് കൊണ്ടാണ് നീ എപ്പോഴും എന്നോട് ഇങ്ങനെ ചോദിക്കുന്നത്,.

See also  ചേവായൂർ സംഘർഷം; കോഴിക്കോട് യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി: വൈകിട്ട് 6 മണി വരെ

ഓഹ്.. പോട്ടെ സാരമില്ല, ഒരു മാസത്തോളമായില്ലേ വീട്ടിലിരിക്കാൻ തുടങ്ങിയിട്ട്, ഫ്രണ്ട്സ് ഒക്കെ കണ്ടപ്പോൾ വെറുതെ കമ്പനി കൂടാമെന്ന് പറഞ്ഞു നാകുലേട്ടനെ വിളിച്ചു കാണുമെന്നാണ് ഞാൻ ഓർത്തത്.

അവൾ കിടക്കയിൽ നിന്ന് എഴുന്നേറ്റു,
നകുലേട്ടന് വിശക്കുന്നില്ലേ,നമുക്ക് എന്തെങ്കിലും കഴിക്കാം വരൂ.

ഇരുവരും ചേർന്ന് ഭക്ഷണമൊക്കെ കഴിയ്ക്കാനായി പോയ്‌.

ഇതെന്താ കുറച്ചു… അല്പം കൂടി ഇടട്ടെ.

അവൾ പ്ലേറ്റിലേക്ക് വിളമ്പി വച്ചിരുന്ന ചോറിൽ നിന്നും പകുതിയും നകുലൻ തിരിച്ചിടുന്നത് കണ്ട് അമ്മു അവനെ നോക്കി ചോദിച്ചു..

ഒരുപാട് വയറു നിറഞ്ഞാലേ ശരിയാവില്ലടി പെണ്ണേ,

ങ്ങെ… അതെന്താ അങ്ങനെ..

ഹേയ്..ഒന്നുല്ലന്നെ
പെട്ടെന്ന് ഉറങ്ങി പോയാലോന്നു ഓർത്തു.

ഒരു കള്ളച്ചിരിയോടുകൂടി നകുലൻ അമ്മുവിനെ നോക്കി പറഞ്ഞു.
പെണ്ണിന്റെ മുഖം അവൾ പോലും അറിയാതെ ചുവന്നു തുടുക്കുകയാണ്..

ഭക്ഷണമൊക്കെ കഴിച്ച് എഴുന്നേറ്റ ശേഷം അമ്മു പ്ലേറ്റുകളൊക്കെ കഴുകി വെക്കാനായി അടുക്കളയിലേക്ക് പോയി.

ബാക്കി വന്ന ചോറും കറികളും ഒക്കെ അവൾ ഫ്രിഡ്ജിലേക്ക് കയറ്റി വയ്ക്കുകയാണ്.
അവളുടെ പിന്നിലൂടെ വന്നു ഇറുക്കി പുണർന്നത്..

യ്യോ
ഞാൻ പേടിച്ചു പോയില്ലോ നകുലേട്ടാ.. ഇത്‌ എന്ത് കഷ്ടംആണോ.

ഇന്നെന്താ പതിവില്ലാതെ നീ ഇത്രമാത്രം ഒരുങ്ങി നിന്നത്. ഇങ്ങനെയൊരു രൂപത്തിൽ എന്റെ അമ്മൂട്ടിയെ ഞാൻ ആദ്യം കാണുകയാണ്.
അവളെ പിടിച്ച് തനിക്ക് അഭിമുഖമായി നിർത്തിക്കൊണ്ട് നകുലൻ ചോദിച്ചു.

അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, ഹോസ്പിറ്റലിൽ ഒക്കെ പോയി വന്നശേഷം ആകെ തലവേദനയായിരുന്നു, അതുകൊണ്ട് കുറച്ച് ഏറെ എണ്ണ വച്ചു, അത് കഴുകി കളയാനായി ഷാമ്പു എടുത്തിട്ടു, പിന്നെ പണ്ടുമുതലേ എണ്ണ വെച്ച് കുളിയൊക്കെ കഴിഞ്ഞ് അമ്മ, എനിക്ക് ഇതുപോലെ കണ്ണൊക്കെ എഴുതി തരും, എന്നിട്ട് അതേ കൺമഷിക്ക്  ചെറിയൊരു  പൊട്ടും തൊടും. ഇന്നെന്തോ ആ എണ്ണ തേച്ചുള്ള കുളിയൊക്കെ കഴിഞ്ഞപ്പോൾ എന്റെ അമ്മയെ ഓർത്തുപോയി. പിന്നെ അധികമായിട്ട് ഈ നെറുകയിലെ സിന്ദൂരം മാത്രമേയുള്ളൂ,,

ഹ്മ്മ്…. എന്തായാലും നീ ഇന്ന് സുന്ദരി ആയിട്ടുണ്ട്,,,
അവളുടെ കവിളിൽ ഒന്ന് പിച്ചികൊണ്ട് അവൻ പറഞ്ഞു.

നകുലേട്ടൻ ചെല്ല്, ഞാനീ അടുക്കളയൊക്കെ ഒന്ന് ഒതുക്കി വൃത്തിയാക്കട്ടെ

മകര മാസകുളിരിൽ ഇവളുടെ നിറഞ്ഞ മാറിൻ ചൂടിൽ
മയങ്ങുവനൊരു മോഹംമാത്രം
ഉണർന്നിരിക്കുന്നു
വരിക്കില്ലേ നീ……

നാകുലന്റെ പാട്ട് കേട്ടതും അമ്മു അടക്കിചിരിച്ചുകൊണ്ട് തിരിഞ്ഞു നിന്നു പ്ലേറ്റ്സ് കഴുകി വെച്ചു.

ദേ… അമ്മായി വിളിച്ചാരുന്നു, നകുലേട്ടനോട് വരുമ്പോൾ ഒന്ന് അമ്മായിയെ വിളിക്കണമെന്ന് എന്നോട് പറഞ്ഞു,

ഹ്മ്മ്.. അതൊക്കെ ഞാൻ വിളിച്ചോളാം.. നീ പെട്ടെന്ന് വാ അമ്മു…

അല്പം ഗൗരവത്തിൽ പറഞ്ഞശേഷം നകുലൻ അടുക്കളയിൽ നിന്നിറങ്ങിപ്പോയി.

ജോലികളൊക്കെ ഒതുക്കി തീർത്തെങ്കിലും അമ്മൂന് ആകെയൊരു പരവേശം പോലെ..
നകുലേട്ടൻ അമ്മായിയോട് ഫോണിൽ സംസാരിക്കുന്നത് കേൾക്കാം..

See also  ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു

അവൾ കുറച്ചു സമയം കൂടി അടുക്കളയിൽ ചിലവഴിച്ചു. എന്നിട്ട് പതിയെ ഇറങ്ങി റൂമിലേക്ക് പോയ്‌..

വാഷ് റൂമിൽ കേറിയൊന്നു ഫ്രഷ് ആയി, വന്ന ശേഷം ബെഡ്ഷീറ്റ് ഒക്കെ എടുത്തു തട്ടികുടഞ്ഞു വിരിച്ചു..

ഇങ്ങോട്ടൊരു കുറിഞ്ഞിപ്പൂച്ച പമ്മി വരുന്ന കണ്ടല്ലോ അമ്മുസേ… അതേത് വഴി പോയോ ആവോ.

നകുലന്റെ ശബ്ദം കേട്ടതും അമ്മു ഒന്ന് മുഖം തിരിച്ചു നോക്കി.

അവൻ അടുത്തേക്ക് വന്നതും അവളുടെ ഹൃദയമിടിപ്പ് കൂടി വരികയാണ്.

ഹ്മ്മ്… എന്ത് പറ്റി അമ്മുട്ടാ… നിന്റെ മുഖമൊക്കെ എന്തേ വല്ലാണ്ട് ഇരിക്കുന്നെ..

അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു കൊണ്ട് മെല്ലെ ചോദിച്ചു.എന്നിട്ട് ആ മുഖം പിടിച്ചു മേല്പോട്ട് ഉയർത്തി.

നകുലന്റെ പ്രണയാതുരമായ നോട്ടം കണ്ടപ്പോൾ അവളുടെ മേനിയിൽ എന്തൊക്കെയോ പ്രകമ്പനം കൊള്ളുംപോലെ ഒരു തോന്നൽ..

അവളുടെ അരികിലേക്ക് അല്പം കൂടി ചേർന്ന് നിന്നുകൊണ്ട് അവനൊന്നു മുഖം താഴ്ത്തി..

ഒരു നനുത്ത ചുംബനം ആ നെറ്റിത്തടത്തിൽ നൽകിയപ്പോൾ അത്രമേൽ തരളിതയാകുകയായിരുന്നവൾ.

അമ്മുട്ടാ…… എത്ര നാളായുള്ള കാത്തിരിപ്പാണ്‌, ഇനി വയ്യെടി പെണ്ണേ …. എനിക്കുമില്ലേ ആഗ്രഹങ്ങൾ,ഞാൻ എടുത്തോട്ടെ, എന്റെ സ്വന്തമാക്കിക്കോട്ടെടി എല്ലാ അർഥത്തിലും

അവന്റെ ചോദ്യം കേട്ടതും അവളുടെ നെഞ്ചിടിപ്പ് പിന്നെയും വർധിച്ചു.

മൗനം സമ്മതം എന്നൊന്നും ഞാൻ പറയുന്നില്ല… നിന്റെ നാവിൽ നിന്നും എനിയ്ക്ക് അത് കേൾക്കണം, എന്നാൽ മാത്രമൊള്ളു…

അപ്പോളും അമ്മു മറുപടിയൊന്നും പറയാതെ നിന്നു.

ഹ്മ്മ്…. എന്നാൽ ശരി, കാത്തിരിക്കാം, അല്ലാണ്ട് വേറെ നിവർത്തിയില്ലല്ലോ.

അവളുടെ മുഖം അപ്പോളും അവന്റെ കൈകുമ്പിളിൽ ആയിരുന്നു.
മെല്ലെ ഒന്ന് ആ പിടിത്തം അയഞ്ഞതും അമ്മു അവനെ ഇറുക്കിപ്പുണർന്നതും ഒരുമിച്ചു ആയിരുന്നു.

വല്ലാത്തൊരു അനുഭൂതിയിൽ അവനൊന്നു നോക്കിയതും അവൾ അവന്റെ നഗ്നമായ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു.

പിടിച്ചുയർത്താൻ ശ്രെമിച്ചു പക്ഷെ പെണ്ണ് ബലം പ്രയോഗിച്ചു നിൽപ്പാണ്.
എന്നാലും അവൻ വിട്ടുകൊടുത്തില്ല.

ഹാ.. കാണട്ടെന്നെ.. എന്റെ കൊച്ചിനെയൊന്നു..

അവളുടെ പിടയുന്ന മിഴികളിൽ നൃത്തം വെയ്ക്കുന്ന പീലികൾ.. അവന്റെ അധരം പതിഞ്ഞതും നാണത്തോടെയവർ മുഖം താഴ്ത്തിയെന്നപോലെ കൂമ്പിനിന്നു.

അവളുടെ വദനത്തിലുടനീളം നകുലൻ മുത്തം നൽകി..
അവനെ പുണർന്നിരുന്ന ആ കൈകളുടെ പിടുത്തം ഇടയ്ക്കൊക്കെ ശക്തിയാർജിച്ചു കൊണ്ടേയിരുന്നു.

കിടക്കയിലേക്ക് ചായവേ പെണ്ണിന്റ മുഖത്ത് ഒരായിരം നവഭാവങ്ങൾ മൊട്ടിടുകയാണ്.

പേടിയ്ക്കണ്ട അമ്മുട്ടാ,,,
അവളുടെ കാതോരം അവന്റെ ശബ്ദം.

ഒപ്പം കഴുത്തിടുക്കിലേയ്ക്കൊന്നു താണു അവന്റെ മുഖം.

ഇക്കിളിയോടെ അവൾ ഒന്ന് പിടഞ്ഞപ്പോൾ അവൻ അല്പം കൂടിയമർന്നു.

അവന്റെ വദനം താഴേക്ക് നീങ്ങും തോറും അമ്മു ഇത്തിരി ബഹളംക്കൂട്ടിതുടങ്ങി.

നകുലേട്ടാ….പ്ലീസ്..
ആടകളഴിയാൻ തുടങ്ങിയതും അവളവനെ തടഞ്ഞു..

വേറാരുമല്ലലോ പെണ്ണേ…. ഞാനല്ലേ… എന്റടുത്തു എന്തിനാ ഇനിയും നിന്റെ നാണം..
പറയുന്നതിനൊപ്പം അവൻ അതെല്ലാം കവർന്നെടുത്തു.

See also  അബുദാബി ഇസ്‌ലാമിക് ബാങ്കിന് രാജ്യാന്തര പുരസ്‌കാരം

അവൻ ചെയ്ത പ്രവർത്തിയിൽ കുറച്ചു മുന്നേ പാടിയ വരികൾ ഒരു നിമിഷത്തേയ്ക്ക് ഓർത്തു പോയിരിന്നു പെണ്ണപ്പോൾ..

ഒരേങലോടെ ഉയർന്നു പോയവളെ അവൻ വീണ്ടും അടക്കി കിടത്തി.

ആദ്യമാദ്യം ബഹളം കൂട്ടിയവൾ മെല്ലെ മെല്ലെ അവനിലേക്ക് ചേരാൻ തുടങ്ങിയതും അവന്റെ മുഖത്തും പല ഭാവങ്ങൾ.

അവന്റെ കരലാളനകൾ കൂടുതൽ മികവോടെ അവളിലൂടെ അലഞ്ഞു.
തന്റെ പെണ്ണിലുടനീളം അവന്റെ ചുംബനം പതിഞ്ഞുകൊണ്ടേയിരുന്നു.

അങ്ങനെ അങ്ങനെ.. ഒടുവിൽ…. അവളിലേക്ക് അവൻ കൂടണഞ്ഞു..

പാതിയാക്കണമെന്ന് ആഗ്രഹിച്ചിരുന്നു… കൊതിച്ചിരുന്നു.. പ്രാർത്ഥിച്ചിരുന്നു…

അത് എല്ലാ അർഥത്തിലും ഇന്നാണ് പൂവണിഞ്ഞത്.

തന്റെ മേനിയിൽ പറ്റിചേർന്ന് കിടക്കുന്നവളെ ഒന്നൂടെ ചേർത്തു പിടിച്ചു ആ നെറുകയിൽ അവനൊരു മുത്തം കൊടുത്തു.ഒപ്പം മെല്ലെ പറഞ്ഞു

ഐ ലവ് യു അമ്മുട്ടാ………തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post ശിശിരം: ഭാഗം 94 appeared first on Metro Journal Online.

Related Articles

Back to top button