Education

സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത് രാഷ്ട്രീയ പാർട്ടി നേതാവ് എന്ന നിലയിൽ: ഇപി ജയരാജൻ

സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തെ പിന്തുണച്ച് ഇപി ജയരാജൻ. സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത് രാഷ്ട്രീയ പാർട്ടി നേതാവ് എന്ന നിലയിലാണെന്ന് ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. എസ് ഡി പി ഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും ലീഗ് സഖ്യമുണ്ടാക്കുന്നത് അവരെ എതിർക്കാൻ കഴിയാത്തതു കൊണ്ടാണ്

ജമാഅത്തെ ഇസ്ലാമിയെ ലീഗ് പ്രസിഡന്റുമാർ മുൻകാലത്തും എതിർത്തിട്ടുണ്ട്. ആ നിലപാടിൽ നിന്ന് എന്താണ് ഇപ്പോൾ മുസ്ലിം ലീഗിന് സംഭവിച്ചത്. അത് മുസ്ലിം ലീഗിന് ക്ഷീണമാകും. ജമാഅത്തെ ഇസ്ലാമിയെ പിന്തുണക്കുന്നത് ആർഎസ്എസിന് കരുത്തേകുന്നത് പോലെയാണെന്നും ഇപി ജയരാജൻ പറഞ്ഞു

അതേസമയം സാദിഖലി തങ്ങൾക്കെതിരായ വിമർശനം സിപിഎം തുടരുകയാണ്. രാഷ്ട്രീയ വിമർശനം പറയുമ്പോൾ മതനേതാവിന്റെ പരിവേഷം നൽകി പ്രതിരോധിക്കുകയാണെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിറക്കി.

The post സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത് രാഷ്ട്രീയ പാർട്ടി നേതാവ് എന്ന നിലയിൽ: ഇപി ജയരാജൻ appeared first on Metro Journal Online.

See also  സിപിഎം-ബിജെപി ബന്ധത്തിന്റെ ഭാഗമാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് വിധി: വിഡി സതീശൻ

Related Articles

Back to top button