Gulf

തിരയില്‍ അകപ്പെട്ട മൂന്നു സ്വദേശികളെ റാസല്‍ഖൈമ പൊലിസ് രക്ഷിച്ചു

റാസല്‍ഖൈമ: കടലില്‍ തിരയില്‍ അകപ്പെട്ട സ്വദേശികളായ മൂന്നുപേരെ റാസല്‍ഖൈമ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. മത്സ്യബന്ധനം കഴിഞ്ഞ മടങ്ങവേയായിരുന്നു സംഘം അപകടത്തില്‍പ്പെട്ടത്. ഇവര്‍ പൊലിസിന്റെ സഹായം ആവശ്യപ്പെടുകയായിരുന്നു.

അപകടത്തില്‍പ്പെട്ട മൂന്നു യുവാക്കളും ആരോഗ്യവാന്മാരാണെന്നും വേലിയേറ്റം സംഭവിക്കുന്ന അവസരത്തില്‍ കടലില്‍ ഇറങ്ങുന്നതും മത്സ്യബന്ധനം നടത്തുന്നതും ഏറെ ജാഗ്രതയോടെ വേണമെന്നും അല്‍ റംസ് പോലിസ് സ്‌റ്റേഷന്‍ മേധാവി കേണല്‍ അഹമ്മദ് സലിം അല്‍ മസൂദ് അല്‍ ഷെഹി അഭ്യര്‍ഥിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് പോലിസിനൊപ്പം കൂടിയവരോട് അദ്ദേഹം നന്ദിപറയുകയും ചെയ്തു.

See also  വാഷിങ് മെഷിനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം സഊദി തകര്‍ത്തു

Related Articles

Back to top button