Kerala

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് മരിച്ചത്. നവംബർ നാലിനാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്.

നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. എന്നാൽ മാനസിക രോഗത്തിനുള്ള ചികിത്സയാണ് നൽകിയതെന്ന് കുടുംബം ആരോപിക്കുന്നു. വൈകിയാണ് ന്യൂറോ ചികിത്സ നൽകിയതെന്നും ബന്ധുക്കൾ പറഞ്ഞു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് രജനി മരിച്ചത്. കുടുംബത്തിന്റെ പരാതി പരിശോധിക്കാമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്.

See also  ഇനി തിരുവോണത്തിനായുള്ള കാത്തിരിപ്പ്; തൃപ്പുണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

Related Articles

Back to top button