Gulf

ഇന്ന് മഴക്ക് സാധ്യത; നാളെ രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടും

അബുദാബി: യുഎഇയില്‍ കാലാവസ്ഥ ശൈത്യത്തിലേക്ക് മാറിയതോടെ മിക്ക ദിവസവും രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇന്ന് ചില സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ ഈര്‍പം കൂടിയ രാവാവും അനുഭവപ്പെടുക. നാളെ രാവിലെയും മൂടല്‍മഞ്ഞുണ്ടാവുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണം.

തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലുമാവും മൂടല്‍മഞ്ഞ് കൂടുതലായി അനുഭവപ്പെടുക. അന്തരീക്ഷ ഈര്‍പം ഉള്‍നാടന്‍ മേഖലകളില്‍ 90 ശതമാനത്തോളമായിരിക്കും. എന്നാല്‍ പര്‍വത പ്രദേശങ്ങളില്‍ 15 ശതമാനത്തിലും കുറവായിരിക്കും. രാജ്യത്ത് 22 ഡിഗ്രി സെല്‍ഷ്യസിനും 31 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും ഇന്നത്തെ താപനിലയെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

See also  റമദാന്‍ പ്രമാണിച്ച് വിലവര്‍ധന നിരീക്ഷിക്കാന്‍ പരിശോധന നടത്തി

Related Articles

Back to top button