National

യുപിയിൽ ദളിത് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; ബിജെപിയെ പിന്തുണച്ചതിന് കൊലപ്പെടുത്തിയെന്ന് കുടുംബം

ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ കർഹാൽ നിയോജക മണ്ഡലത്തിൽ 23കാരിയായ ദളിത് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നതിനെതിരെ സമാജ് വാദി പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിച്ചു

യുവതിയുടെ പിതാവിന്റെ പരാതിയിൽ സമാജ് വാദി പ്രവർത്തകരായ പ്രശാന്ത് യാദവ്, മോഹൻ കതാരിയ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതിനാണ് മകളെ പ്രതികൾ കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കൾ മൊഴി നൽകിയതായി മെയിൻപുരി ജില്ലാ പോലീസ് മേധാവി പറഞ്ഞു

യുവതിയുടെ മരണത്തിൽ സമാജ് വാദി പാർട്ടിക്കെതിരെ ബിജെപി രംഗത്തുവന്നു. ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതിനാണ് ദളിത് യുവതിയെ കൊലപ്പെടുത്തിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര സിംഗ് ചൗധരി ആരോപിച്ചു.

See also  വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്’ സംവിധാനം; 535 കോടി ചെലവ്, 2.08 കി.മീ. നീളം: പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

Related Articles

Back to top button