Kerala

കരുനാഗപ്പള്ളിയിൽ നിന്ന് 20കാരിയെ കാണാതായ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കരുനാഗപ്പള്ളിയിൽ 20 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ കുട്ടിയെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി ഐശ്വര്യ(20)യെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. സംഭവത്തിൽ കരുനാഗപ്പളളി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെ 9.30ന് മകൾ വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് അമ്മ പറയുന്നു.

കുട്ടി ഒരു ഇരുചക്രവാഹനത്തിന്റെ പുറകിൽ ഇരുന്ന് പോകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇത് ലിഫ്റ്റ് ചോദിച്ച് കരുനാഗപ്പള്ളി വരെ പോയതാണെന്ന് പോലീസ് കണ്ടെത്തി. ഇതിനുശേഷം ഐശ്വര്യ എവിടെപ്പോയി എന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

 

See also  മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

Related Articles

Back to top button