Education

ദീവക്ക് രണ്ട് രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചു

ദുബൈ: ദീവ(ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി)ക്ക് രണ്ട് രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഏഷ്യന്‍ പവര്‍ അവാര്‍ഡ് 2024ലെ രണ്ട് അവാര്‍ഡുകളാണ് ദീവ കരസ്ഥമാക്കിയത്. സിങ്കപ്പൂരിലെ കോണ്‍റാഡ് സെന്റിനീയല്‍ ഹോട്ടലിലായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.

ഇന്നോവേറ്റീവ് പവര്‍ ടെക്‌നോളജി ഓഫ് ദ ഇയര്‍ – യുഎഇ അവാര്‍ഡാണ് ഒന്ന്. എഎല്‍പിഎസ്(ആക്ച്വല്‍ ലോഡ് പ്രൊഫൈല്‍സ് സിമുലേറ്റര്‍) ഫോര്‍ ദ ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കിങ്ങിനാണ് ഈ പരുസ്‌കാരം. സ്മാര്‍ട്ട് ഗ്രിഡ് പ്രൊജക്ട് ഓഫ് ദ ഇയര്‍ -യുഎഇ പുരസ്‌കാരമാണ് രണ്ടാമത്തേത്. ഡിസ്ട്രിബ്യൂഷന്‍ ഓട്ടോമേഷന്‍ സ്മാര്‍ട്ട് ഗ്രിഡ് പ്രൊജക്ടിനുള്ളതാണ് ഈ പുരസ്‌കാരം. ദീവയുടെ പദ്ധതികള്‍ക്കും പ്രയത്‌നത്തിനുമുള്ള രാജ്യാന്തര അംഗീകാരമാണ് പുരസ്‌കാര ലബ്ധിയില്‍ പ്രതിഫലിക്കുന്നതെന്ന് ദീവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പ്രതികരിച്ചു.

The post ദീവക്ക് രണ്ട് രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചു appeared first on Metro Journal Online.

See also  മയിൽപീലിക്കാവ്: ഭാഗം 8

Related Articles

Back to top button