Kerala

ശക്തമായ പ്രചാരണം നടന്നിട്ടും പോളിംഗ് ശതമാനം കുറയുന്നു; എല്ലാവരും ചിന്തിക്കണമെന്ന് കെ മുരളീധരൻ

പാലക്കാട് പോളിംഗ് ശതമാനത്തിലെ കുറവ് യുഡിഎഫിനെ ബാധിക്കില്ലെന്ന് കെ മുരളീധരൻ. യുഡിഎഫിന്റെ വോട്ട് ബാങ്കുകളിൽ വിള്ളലുണ്ടായിട്ടില്ല. കാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് മുതൽ വോട്ടിംഗ് ശതമാനം കുറയുന്നു.

ഇത്രയും ശക്തമായ പ്രചാരണം നടത്തിയിട്ടും എന്തുകൊണ്ടാണ് വോട്ടർമാർ മുഖം തിരിച്ചിരിക്കുന്നതെന്ന് എല്ലാവരും ചിന്തിക്കണമെന്നും മുരളീധരൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒന്നും എന്റെ ഭാഗത്ത് നിന്നുണ്ടാകില്ല

തദ്ദേശ തെരഞ്ഞെടുപ്പിൽ എനിക്ക് പാലക്കാടിന്റെ ചുമതലയാണ്. പാർട്ടിയിൽ സ്പർധയുണ്ടാക്കുന്ന കാര്യം ആരുടെയും ഭാഗത്ത് നിന്നുണ്ടാകില്ല. തെറ്റ് മനസിലാക്കി വന്നതു കൊണ്ട് സന്ദീപിനെ രണ്ടാം പൗരനായി ഇനി കാണില്ലെന്നും മുരളീധരൻ പറഞ്ഞു.

The post ശക്തമായ പ്രചാരണം നടന്നിട്ടും പോളിംഗ് ശതമാനം കുറയുന്നു; എല്ലാവരും ചിന്തിക്കണമെന്ന് കെ മുരളീധരൻ appeared first on Metro Journal Online.

See also  കോഴിക്കോട് കൂമ്പാറയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം

Related Articles

Back to top button