Kerala

തിരുവനന്തപുരം-ചെന്നൈ ട്രെയിനിൽ വയോധിക കുഴഞ്ഞുവീണ് മരിച്ചു

ട്രെയിൻ യാത്രക്കിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം-ചെന്നൈ സെൻട്രൽ സൂപ്പർ എസി എക്‌സ്പ്രസിലാണ് സംഭവം.

തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശി ഗിരിജയാണ്(69) മരിച്ചത്. ട്രെയിൻ യാത്രക്കിടെ ഗിരിജ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അടുത്ത സ്റ്റേഷനെത്തിയപ്പോൾ ഗിരിജയെ ആശുപത്രിയിലേക്ക് മാറ്റി.

എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

See also  ലഹരി കിട്ടിയില്ല: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ പരാക്രമം, കൈ മുറിച്ചു, തല കമ്പിയിൽ ഇടിച്ച് പൊട്ടിച്ചു

Related Articles

Back to top button