Kerala

ഇടുക്കിയിൽ മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ച യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കഴിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ജോബിനാണ്(40) മരിച്ചത്. സുഹൃത്തായ പ്രഭു ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തിരിപ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സുഹൃത്തിന്റെ മൃതദേഹവുമായി നാട്ടിലേക്ക് വരും വഴിയാണ് സംഭവം. ആംബുലൻസിലാണ് ഇവർ വന്നത്. ആംബുലൻസിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ പുലർച്ചെ ചായ കുടിക്കാൻ ഇറങ്ങിയപ്പോഴാണ് ജോബിനും പ്രഭുവും തലേന്ന് കഴിച്ച മദ്യത്തിന്റെ ബാക്കിയിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ചത്

ബാറ്ററി വെള്ളം അബദ്ധത്തിൽ ഉപയോഗിച്ചതാണെന്നാണ് വിവരം. പിന്നാലെ ഇരുവർക്കും ദേഹാസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. ഇതോടെ രണ്ട് പേരെയും കുമളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോബിൻ മരിച്ചിരുന്നു.

See also  കൊടകര കുഴല്‍പ്പണം: വീണ്ടും അന്വേഷിക്കാന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

Related Articles

Back to top button