Education

കാശിനാഥൻ : ഭാഗം 53

രചന: മിത്ര വിന്ദ

ഓഫീസിൽ എത്തിയതും കാശി തന്റെ തിരക്കുകളിലേക്ക്  പോയി.

പാറു തന്റെ ക്യാബിനിലേക്കും.

അച്ഛൻ ആണെങ്കിൽ അന്ന് എന്തൊക്കെയോ ആവശ്യം ഉണ്ടായിരുന്നത് കൊണ്ട്  ഓഫീസിൽ എത്തിയിരുന്നില്ല. അതുകൊണ്ട് കാശി കുറച്ചു ബിസി ആയിരുന്നു.

പാറുവിനെ ഹെല്പ് ചെയ്യാൻ സ്റ്റാഫസ് ഉള്ളത് കൊണ്ട് അവൾക്ക് വലിയ പ്രശ്നം ഇല്ലായിരുന്നു.

പതിയെ പതിയെ അവൾക്ക് വർക്ക്‌ നെ കുറിച്ച് എല്ലാം ധാരണ വന്നു തുടങ്ങി.

ഇടയ്ക്ക് ഒന്ന് രണ്ട് തവണ പാറു കാശിയെ തിരഞ്ഞു ചെന്നു എങ്കിലും
അവൻ അത്ര കണ്ട് അവളെ ഗൗനിക്കാനൊന്നും നിന്നതുമില്ല..

അവൾ വിഷമത്തോടെ പിന്തിരിഞ്ഞു പോകുന്നത് കാശി മിററിൽ കൂടി നോക്കി കണ്ടു.

കാശി ഏട്ടന് എന്താണ് ഒരു പിണക്കം പോലെ… ഇന്നലെ രാത്രിയിലെ സംഭവങ്ങൾ ആലോചിച്ചപ്പോൾ അവൾക്ക് കാര്യം പിടി കിട്ടി..

ശോ… താൻ കാശിയേട്ടനെ അവോയ്ഡ് ചെയ്ത് എന്ന് കരുതി ആണോ ആവൊ…

ഓർത്തു കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു, അവളെ കാണുവാൻ വേണ്ടി ഒരു ക്ലയന്റ് വന്നത്.

അവരും ആയിട്ടുള്ള ഡിസ്കഷൻ ഒക്കെ കഴിഞ്ഞ ശേഷം, പാറു ഒരു കോഫി കുടിക്കുവാനായി പുറത്തേക്കിറങ്ങി വന്നു.

ആ സമയത്തു കാശി നല്ല തിരക്കിൽ ആയിരുന്നു.

അന്ന് ഓഫീസിൽ നിന്ന് ഇറങ്ങുവാനും രണ്ടാളും കുറച്ച് ലേറ്റ് ആയി.

പോകുo വഴി കാശിയോട് ഒന്ന് തുറന്നു സംസാരിക്കണമെന്ന് പാർവതി ആഗ്രഹിച്ചിരുന്നു..

പക്ഷേ അന്നത്തെ ജോലി തിരക്ക് കാരണം അവൻ ആകെ ടയേർഡ് ആയിരുന്നു. അതുകൊണ്ട് കൂടുതൽ ഒരു സംഭാഷണത്തിന് അവൾ മുതിർന്നതുമില്ല.

ഫ്ലാറ്റിൽ എത്തിയപാടെ പാറു ആകെ ഉഷാറായി

അതിനു കാരണം അടുത്ത ഫ്ലാറ്റിലെ പാത്തു കുട്ടിയായിരുന്നു.

റസിയയുടെ ഉമ്മച്ചി ഉണ്ടാക്കി കൊടുത്ത കുഞ്ഞികലത്തപ്പം കഴിച്ചു കൊണ്ട് പാത്തുവിനെയും കൊഞ്ചിച്ചു ഇരിക്കുകയാണ് പാറു.

അവര് തമ്മിൽ ഉള്ള കളി ചിരികൾ ഒക്കെ കണ്ടു കൊണ്ട് കാശി യും ഫോണിലേക്ക് നോക്കി എന്നത് പോലെ ഇരിപ്പുണ്ട്.

അജ്മലും റസിയയും കൂടെ കുഞ്ഞിനെ കൂട്ടി കൊണ്ട് പോകാൻ വന്നിട്ടും, അവരുടെ ഒപ്പം പോകാതെ, പാറുവിന്റെ പിന്നിൽ ഒളിച്ചു നിന്നു കുഞ്ഞിപെണ്ണ്.

ഒടുവിൽ റസിയ അല്പം ബലപ്രയോഗം നടത്തിയാണ് കുഞ്ഞിനെ അവരുടെ കൂടെ കൊണ്ടുപോയത്.

കുഞ്ഞിന്റെ കരച്ചിൽ അവിടെമാകേ മുഴങ്ങി നിന്നു.

ശോ… പാവം പാത്തു. ഇവിടെന്നു പോകാൻ സങ്കടം ആയെന്ന് തോന്നുന്നു ട്ടോ..

വിഷമത്തോട് കൂടി പാർവതി ബെഡ് റൂമിലേക്ക് വന്നു കൊണ്ട് അവിടെ ഇരുന്ന കാശിയെ നോക്കി പറഞ്ഞു.

ഹ്മ്മ്….

അലക്ഷ്യമായി ഒന്ന് മൂളി കൊണ്ട് അവൻ ഫോണിൽ ഓരോ വീഡിയോ നോക്കി കിടന്നു.

See also  വണ്‍പ്ലസ് 13 അടുത്തയാഴ്ച ഇറങ്ങും

പാർവതി പോയി കുളിയൊക്കെ കഴിഞ്ഞു ഇറങ്ങി വന്നപ്പോളേക്കും ജാനകി ചേച്ചി അവർക്ക് കഴിക്കാൻ വേണ്ടി ഭക്ഷണം എടുത്തു വെച്ചിരുന്നു.

എല്ലാം കഴിഞ്ഞു റൂമിൽ എത്തിയിട്ടും പാറു ഓരോന്ന് ഒക്കെ പറയാൻ ശ്രെമിക്കുമ്പോൾ കാശി ഗൗരവത്തിൽ തന്നെ ഇരുന്നു.

അവൾക്ക് അത് കണ്ടു ദേഷ്യം ആയി.

കുറെ നേരം ആയല്ലോ ഇങ്ങനെ വീർപ്പിച്ചു കെട്ടി നിൽക്കാൻ തുടങ്ങിയിട്ട്, ഏട്ടന് ഇത് എന്ത് പറ്റിയത്, എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട് കെട്ടോ

എളിക്കു കയ്യും കൊടുത്തു കൊണ്ട് അവൾ കാശിയുടെ അടുത്തേക്ക് വന്നു നിന്നു..

എനിക്ക് എന്ത് പറ്റാന്…. ഞാൻ എന്നും ഇതുപോലെ ഒക്കെ തന്നെയാണ്.

ഹ്മ്മ്.. ഈ ഗൗരവം ഒക്കെ ശരിയാ… എനിക്ക് അറിയാം. എന്ന് കരുതി കുറച്ചു ദിവസം ആയിട്ട് ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ.. എന്നിട്ട് എന്താ ഇപ്പൊ ഒരു മസിലു പിടിത്തം..

ആ സമയത്തു അവൻ ബെഡ് ഷീറ്റ് എടുത്തു കൊട്ടി വിരിച്ച ശേഷം കിടക്കാൻ തുടങ്ങുകയാണ്.

അതൊക്കെ നിന്റെ തോന്നൽ ആണ്.. വന്നു കിടക്കാൻ നോക്ക്..

അലക്ഷ്യമായി പറഞ്ഞു കൊണ്ട് അവൻ പാറുവിനെ ഒന്നു നോക്കി.

ടി ഷർട്ട്‌ ഊരി മാറ്റിയ ശേഷം അവൻ ഇന്നർ ബനിയൻ മാത്രം ഇട്ടു കൊണ്ട് ബെഡിലേക്ക് ആദ്യം കയറി കിടന്നു.

കുറച്ചു സമയം അവനെ നോക്കി നിന്നിട്ട് അവളും അവന്റെ അരികിലായി വന്നു കിടന്നു.

കാശി അപ്പോളേക്കും കണ്ണുകൾ അടച്ചു കിടക്കുകയാണ്.

പാർവതി അവന്റെ അരികിലേക്ക് അടുത്ത് വരുന്നത് അവൻ അടുത്ത് വരുന്നുണ്ട്.. കാശി അത് അറിയുകയും ചെയ്തു.

എങ്കിലും അവൻ അനങ്ങാതെ കിടന്നു.

ഏട്ടൻ ഇങ്ങോട്ട് ഒന്നു നോക്കിക്കേ…

പാറു അവന്റെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞു..

കിടന്ന് ഉറങ്ങു പാർവതി…ഇയാളെ പോലെ അല്ല എനിക്ക് നല്ല ക്ഷീണം ഉണ്ട്..

അവൻ മിഴികൾ തുറക്കാതെ കൊണ്ട് പറഞ്ഞു.

എന്റമ്മേ……

വലത്തേ കവിളും തിരുമ്മി കൊണ്ട് കാശി ഒരൊറ്റ അലർച്ചയോട് ചാടി എഴുന്നേറ്റു…

തന്റെ മുഖത്തേക്ക് വീണ ചുരുണ്ട മുടി എടുത്തു മുകളിലേക്ക് ഊതി വിട്ടു കൊണ്ട് പാറു അപ്പോളും അവനെ തന്നെ ഉറ്റു നോക്കി ഇരുന്നു..

ടി….. നീ എന്ത് കോപ്പിലെ പരിപാടി ആണ് കാണിച്ചേ.. എനിക്ക് ശരിക്കും വേദനിച്ചു കെട്ടോ…

ഞാനൊരു ഉമ്മ തന്നത് അല്ലെ ഒള്ളു.. അതിനിങ്ങനെ ശബ്ദം ഉണ്ടാക്കണോ ഏട്ടാ..

നിഷ്കു വാരി വിതറി ചോദിക്കുന്നവളെ കണ്ടതും അവൻ പല്ല് ഞെരിച്ചു.

ഇങ്ങനെ ഉമ്മ വെയ്ക്കാൻ നീ എന്താടി ഡ്രാക്കുളയുടെ കൊച്ച്മോളാണോ…

അവൻ ചോദിച്ചതും പാറു പൊട്ടി ചിരിച്ചു..

See also  കാശിനാഥൻ : ഭാഗം 89

കാശി അവളെ ദേഷ്യത്തോടെ നോക്കിട്ടു ഒരു വശം ചെരിഞ്ഞു കിടന്നു.

ശോ… ഈ സാധനത്തിനെ മനസിലാകുന്നുമില്ല…. താൻ കരുതിയത്, ഇങ്ങനെ ചെയുമ്പോൾ തിരിച്ചു തനിക്കിട്ട് അറ്റ്ലീസ്റ്റ് ഒരു കിഴുക്ക് എങ്കിലും തരും എന്നായിരുന്നു…ഇത് പക്ഷെ നേരെ ഓപ്പോസിറ്റ് ആയി പോയല്ലോ…

പാറു ആണെങ്കിൽ തന്റെ തലയ്ക്കിട്ട് ഒരു കൊട്ട് കൊട്ടി കൊണ്ട് ലൈറ്റ് ഓഫ് ചെയ്ത ശേഷം കിടന്നു.

അവനോട് ഒട്ടി ചേർന്നു തന്നെ.

വേദനിപ്പിക്കാതെ ഒരു ഉമ്മ കൊടുത്തേക്കാം… അപ്പോൾ പിന്നെ പ്രശ്നം തീർന്നല്ലോ…

ഒരു ശ്രെമം കൂടി നടത്തി കളയാം എന്ന് കരുതി പാറു കൈ മുട്ട് ബെഡിൽ കുത്തി കൊണ്ട് ഒന്നു ഉയർന്നു പൊങ്ങി, അവന്റെ ഇടത്തെ കവിളിൽ മുഖം അടുപ്പിച്ചു.

ആ സമയത്ത് ആയിരുന്നു കാശി ഇപ്പുറത്തെ വശത്തേക്ക് ചെരിഞ്ഞു വന്നത്.

കൃത്യം അവളുടെ അധരം അപ്പോൾ അവന്റെ അധരത്തിൽ പതിഞ്ഞു..

പൊള്ളി പിടഞ്ഞുകൊണ്ട് എഴുനേൽക്കാൻ ശ്രെമിച്ചവളെ തന്നിൽ നിന്നും അടർത്തി മറ്റാതെ കൊണ്ട് കാശി ഇറുക്കെ പുണർന്നു.

ഒപ്പം അവളുടെ മധുരം ഊറുന്ന അധരം ഒന്നു നുണയാനും അവൻ മറന്നില്ല എന്ന് വേണം പറയുവാൻ….

കാശിയേട്ടാ…….ഞാൻ വെറുതെ..

ഇടയ്ക്ക് അവ്നിൽ നിന്നും ഒന്ന് മോചിത ആയി കൊണ്ട് അവൾ മെല്ലെ മന്ത്രിച്ചു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post കാശിനാഥൻ : ഭാഗം 53 appeared first on Metro Journal Online.

Related Articles

Back to top button