Kerala

മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്‌റ്റേഷനിൽ രണ്ട് സ്ത്രീകളെ ട്രെയിൻ തട്ടി; ഒരാൾ മരിച്ചു

മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്‌റ്റേഷനിൽ പാളം മുറിച്ച് കടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിൻ തട്ടി. ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു

ഡിവൈൻ നഗറിൽ ധ്യാനത്തിനെത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചത്. ഇവരുടെ പേര് സ്ഥിരീകരിച്ചിട്ടില്ല. വടക്കൻ പറവൂർ വടക്കുംപാടൻ തോമസിന്റെ ഭാര്യ ഉഷക്കാണ് ഗുരുതരമായി പരുക്കേറ്റത്

അര മണിക്കൂറോളം നേരം റെയിൽവേ ട്രാക്കിൽ പരുക്കേറ്റ് കിടന്ന ഇവരെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ എറണാകുളം ഭാഗത്ത് നിന്നുവന്ന ട്രെയിനാണ് ഇടിച്ചത്.

See also  വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Related Articles

Back to top button