Education

മുനമ്പത്തുള്ള പാവപ്പെട്ട ജനങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ

മുനമ്പത്തുള്ള പാവപ്പെട്ട ജനങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. നിയമവശങ്ങൾ ഇന്ന് പരിശോധിക്കും. നിരവധി നിയമപ്രശ്‌നങ്ങൾ ഉണ്ട്. ഏത് രീതിയിലാണ് അവിടത്തെ താമസക്കാരെ സംരക്ഷിക്കാൻ കഴിയുക എന്നുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം പരിശോധിക്കപ്പെടണം. നിലവിൽ അവിടെ താമസിക്കുന്നവരെ സർക്കാർ സംരക്ഷിക്കും. പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കും. ഇവിടെ കുടിയേറ്റക്കാരുമുണ്ടെന്നും അവരെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നും മന്ത്രി പറഞ്ഞു. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്ന് ഫാറൂഖ് കോളേജും അതിന്റെ സംവിധാനങ്ങളും. ഇത്രയും വലിയ ചതിക്ക് കാരണവും അവരാണെന്നും മന്ത്രി പറഞ്ഞു

നിലവിൽ അവിടുത്തെ ജനങ്ങൾ വലിയ ചതിയിൽപ്പെട്ടിരിക്കുകയാണ്. നിയമവശങ്ങൾ പരിശോധിച്ച് അവരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി. വഖഫ് ഭൂമി അന്യാധീനപ്പെടാൻ കാരണം ഫാറൂഖ് കോളേജെന്ന ആരോപണവുമായി നേരത്തെ വഖഫ് സംരക്ഷണ സമിതി നേരത്തെ രംഗത്തെത്തിയിരുന്നു.

The post മുനമ്പത്തുള്ള പാവപ്പെട്ട ജനങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ appeared first on Metro Journal Online.

See also  താലി: ഭാഗം 32

Related Articles

Back to top button