Movies

അപ്രതീക്ഷിതമായിരുന്നു അയാളിൽ നിന്നുള്ള ഉമ്മ; ലജ്ജ തോന്നിയ നിമിഷം തുറന്ന് പറഞ്ഞ് നടി മെറീന

ജീവിത്തതിലെ തന്നെ ഏറ്റവും കൂടുതല്‍ ലജ്ജിപ്പിച്ച അനുഭവം തുറന്ന് പറഞ്ഞ് നടി മെറീന. അപ്രതീക്ഷിതമായി സഹപ്രവര്‍ത്തകനായ നടന്‍ ഉമ്മ വെച്ചെന്നും അതും സീനിന് ഇടയിലായിരുന്നുവെന്നും നടി വ്യക്തമാക്കി. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മെറീനയുടെ പ്രതികരണം. ആ സീന്‍ ചെയ്യുകയും വേണം, ഉമ്മ കിട്ടുകയും ചെയ്തു അതായിരുന്നു അവസ്ഥ. അങ്ങനെയൊരു മുത്തം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അണ്‍കംഫര്‍ട്ടബിള്‍ ആയിരുന്നില്ല ഞാന്‍. സത്യത്തില്‍ ആ സീന്‍ കമ്പോസ് ചെയ്ത് വന്നപ്പോള്‍ അത് സംഭവിച്ച് പോയതാണ്. അവര്‍ പറഞ്ഞു.

ഒരുമിച്ച് നിരവധി സിനിമയില്‍ അഭിനയിക്കുകയും അഭിമുഖങ്ങളില്‍ കൂടെയിരിക്കുകയും ചെയ്ത നടന്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറിച്ച് പ്രതികരിച്ച് നടി മെറീന മൈക്കിള്‍. വളരെ ദേഷ്യക്കാരനാണെങ്കിലും ആളുകളോട് വൈരാഗ്യം വെച്ച് പെരുമാറാത്തയാളാണ് ഷൈന്‍ എന്നും നടി വ്യക്തമാക്കി.

എത്ര തല്ലൊക്കെ ഉണ്ടായാലും മനസില്‍ വൈരാഗ്യം വെക്കാത്ത ആളാണ് ഷൈന്‍ ടോം ചാക്കോ. വിവേകാനന്ദന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചൊക്കെ ഞാന്‍ ഭക്ഷണം കൊടുത്താലൊക്കെ കഴിക്കും. അപ്പോള്‍ തോന്നാറുണ്ട് അദ്ദേഹത്തിന് കുട്ടികളുടെ സ്വഭാവമാണെന്ന്. ഞാനൊരു വല്യൊരു ആര്‍ട്ടിസ്റ്റ് ആണെന്നൊരു ഭാവം ഒന്നുമില്ല. എല്ലാവരുമായി നന്നായി ഇടപെടും. നടി പറഞ്ഞു.

See also  മലയാള സിനിമക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ കാലവും ലഭിക്കുന്നത് നല്ല പ്രോത്സാഹനം: മോഹൻലാൽ

Related Articles

Back to top button