Kerala

പാലക്കാടൻ കോട്ട കീഴടക്കി യുഡിഎഫ്; രാഹുൽ മാങ്കൂട്ടത്തിൽ 18,724 വോട്ടുകൾക്ക് വിജയിച്ചു

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് വൻ വിജയം. 18,724 വോട്ടുകൾക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ വിജയിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം യുഡിഎഫ് സ്വന്തമാക്കിയപ്പോൾ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ബിജെപിയുടെ ഉറച്ച കോട്ടയെന്ന് കരുതിയ പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടെ രാഹുലാണ് ലീഡ് പിടിച്ചത്

രണ്ടാം സ്ഥാനത്ത് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറും മൂന്നാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിനുമാണ്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ സി കൃഷ്ണകുമാറാണ് ലീഡ് പിടിച്ചത്. എന്നാൽ പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ പതിയെ കയറി വരികയായിരുന്നു. ലീഡ് പതിനായിരം കടന്നതോടെ യുഡിഎഫ് ക്യാമ്പുകളിൽ ആഘോഷം ആരംഭിച്ചിരുന്നു

ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് വിജയിച്ചു. 12,122 വോട്ടുകൾക്കാണ് യുആർ പ്രദീപ് വിജയിച്ചത്. വനയാട് ആകട്ടെ പ്രിയങ്ക ഗാന്ധിയുടെ ലീഡ് നില മൂന്നര ലക്ഷം കടന്നിട്ടുണ്ട്

The post പാലക്കാടൻ കോട്ട കീഴടക്കി യുഡിഎഫ്; രാഹുൽ മാങ്കൂട്ടത്തിൽ 18,724 വോട്ടുകൾക്ക് വിജയിച്ചു appeared first on Metro Journal Online.

See also  സിബിഐ ചമഞ്ഞ് സംഗീത സംവിധായകൻ ജെറി അമൽദേവിൽ നിന്ന് പണം തട്ടാൻ ശ്രമം

Related Articles

Back to top button