ഒരു പരാജയത്തിൽ അവസാനിക്കുന്നതല്ല ഇടതുപക്ഷ രാഷ്ട്രീയം: പി സരിൻ

പാലക്കാട്ടെ തോൽവിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ. കണക്കുകൾ തെറ്റിപ്പോയി. എങ്കിലും കഴിഞ്ഞ തവണത്തതിൽ നിന്ന് 1500ഓളം വോട്ടുകൾ കൂട്ടാനായത് പ്രതീക്ഷ നൽകുന്നു. കണക്ക് തെറ്റാൻ സാധ്യതയുണ്ട്. പാലക്കാട് നഗരസഭിൽ നഷ്ടപ്പെട്ട പ്രതാപം തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നാണ് എൽഡിഎഫ് പ്രവർത്തകരുടെ പ്രവർത്തനം ചൂണ്ടിക്കാട്ടുന്നത്. ഒരു പരാജയത്തിൽ അവസാനിക്കുന്നതല്ല ഇടതുപക്ഷ രാഷ്ട്രീയമെന്നും സരിൻ പറഞ്ഞു
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് 2000ത്തിലേറെ വോട്ടുകൾ കൂട്ടാൻ സാധിച്ചു എന്നൊക്കെ പറയുന്നത് ആ പ്രവർത്തനം ചൂണ്ടിക്കാട്ടുന്നതാണ്. നഗരസഭയിൽ വലിയ വോട്ട് വർധനവുണ്ടായില്ല. അതിന്റെ പ്രധാന കാരണം നിഷ്പക്ഷമായി ചിന്തിച്ചു വരേണ്ടുന്ന വോട്ടുകളെ രാഷ്ട്രീയമായി കച്ചവടം ചെയ്ത് ബിജെപി കോൺഗ്രസിനെ സഹായിക്കാൻ രക്ഷകനായി അവതരിച്ചു. ആ യാഥാർഥ്യം ജനവിധി മറികടക്കുന്നതായി എന്നതാണ് വസ്തുതയെന്നും സരിൻ പറഞ്ഞു
നേരത്തെ യുഡിഎഫ് വിജയമുറപ്പിച്ചതിന് പിന്നാലെ സരിൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടും നന്ദി രേഖപ്പെടുത്തുകയാണ് എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.
The post ഒരു പരാജയത്തിൽ അവസാനിക്കുന്നതല്ല ഇടതുപക്ഷ രാഷ്ട്രീയം: പി സരിൻ appeared first on Metro Journal Online.