Education

സന്ദര്‍ശന, ടൂറിസം വിസയില്‍ ബന്ധുക്കള്‍ക്ക് വരാനും വാടക കരാര്‍/ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധം

ദുബൈ: യുഎഇയില്‍ കഴിയുന്നവരുടെ ബന്ധുക്കളായാലും സന്ദര്‍ശന/ടൂറിസം വിസകള്‍ ലഭിക്കണമെങ്കില്‍ വാടക കരാറോ, ഹോട്ടല്‍ബുക്കിങ് രേഖയോ നിര്‍ബന്ധമാണെന്ന് ദുബൈ അധികൃതര്‍ വ്യക്തമാക്കി. ഇതോടൊപ്പം വിസക്കായി റിട്ടേണ്‍ ടിക്കറ്റും സമര്‍പ്പിച്ചാലേ വിസകള്‍ ലഭിക്കൂ. വിസക്കായി അപേക്ഷിക്കുന്നത് 30 ദിവസത്തേക്കാണെങ്കില്‍ ആദ്യദിനം മുതല്‍ 30ാം ദിവസംവരെയുള്ള ഹോട്ടല്‍ ബുക്കിങ് രേഖ സമര്‍പ്പിക്കണം.

60 ദിവസത്തെ വിസക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ ഇതേ കാലത്തേക്കുള്ള ഹോട്ടല്‍ ബുക്കിങ്ങും അപേക്ഷയോടൊപ്പം നല്‍കിയാലെ വിസക്കുളള പ്രോസസിങ് നടപടി തുടങ്ങൂ. കഴിഞ്ഞ ദിവസമാണ് ടൂറിസ്റ്റ്/സന്ദര്‍ശന വിസകള്‍ ലഭിക്കാന്‍ ഹോട്ടല്‍ ബുക്കിങ്ങോ, വാടക കരാറോ വേണമെന്ന് ദുബൈ എമിഗ്രേഷന്‍ അധികൃതരെ ഉദ്ധരിച്ച് ട്രാവല്‍ ഏജന്‍സികള്‍ വെളിപ്പെടുത്തിയത്. ഈ സമയത്തും യുഎഇയില്‍ കഴിയുന്നവരുടെ ബന്ധുക്കളുടെ കാര്യത്തില്‍ ഇത് ആവശ്യമാണോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. അതിനാണ് ഇപ്പോള്‍ സ്ഥിരീകരണമായിരിക്കുന്നത്.

See also  സജി ചെറിയാന്റെ ചില പരാമർശങ്ങളിൽ ഭരണഘടനയോടുള്ള അനാദരവ് സംശയിക്കാമെന്ന് ഹൈക്കോടതി

Related Articles

Back to top button