Education

ശിശിരം: ഭാഗം 98

രചന: മിത്ര വിന്ദ

നകുലേട്ടാ…വീഴും കേട്ടോ വഴുക്കലുണ്ട്..
അമ്മു പിന്നെയും ശബ്ദമുയർത്തി.

ഈശ്വരാ, ഇന്ന് രണ്ടാളും കൂടി വീണു നടു ഒടിഞ്ഞു കിടക്കും, ഇല്ലെങ്കിൽ കണ്ടോളു.
അവൾ അവന്റെ ഷർട്ടിൽ മുറുക്കി പിടിച്ചു.

നകുലേട്ടാ.. ഒന്ന് വിട്ടേ, പ്ലീസ്.

എന്നാലവൻ അവളെയുമായിട്ട് കുളത്തിലേക്ക് ഒന്ന് മുങ്ങി നിവർന്നു.

അയ്യേ…….
നനഞ്ഞൊട്ടി നിൽക്കുന്ന അമ്മു ഇരു കൈകളും മാറിൽ പിണച്ചുകൊണ്ട് അവനെ ഉറ്റു നോക്കി. എന്നിട്ട് മെല്ലെ മുഖം കുനിച്ചു..

അപ്പോളേക്കും നകുലൻ അവളെ കുളത്തിലേക്ക് തള്ളിയിട്ടു കഴിഞ്ഞിരുന്നു. എന്നിട്ട് പിന്നാലെ അവനും ചാടി…

എന്നേ മുക്കികൊല്ലാനാണോ നകുലേട്ടന്റെ പ്ലാൻ. അവൾ പിടഞ്ഞെഴുന്നേറ്റു അവനെ കൂർപ്പിച്ചു നോക്കി.
അപ്പോളേക്കും നകുലൻ അവളുടെ അരികിലേക്ക് വന്നു നിന്നു.

നീയൊന്നു വന്നേ പെണ്ണേ, എത്ര നാളായിയെന്ന് അറിയോ.

അവളെയും ചേർത്തു നീന്തിത്തുടിച്ചുകൊണ്ട് അതിലൂടെ നടന്നു.

മതി നകുലേട്ടാ…ഞാൻ മടുത്തു.
ഒന്നുയർന്നു പൊങ്ങിയ ശേഷം അവള് വന്നിട്ട് ആ പടിക്കെട്ടിൽ ഇരുന്നു.

കുറച്ചു മുന്നേ മാറിൽ കൈകൾ പിണച്ചുകൊണ്ട് ഇരുന്നവൾ ഇക്കുറി അത് ചെയ്തില്ല.
പകരം കൈകൾ രണ്ടും പിന്നിലേക്ക് വെച്ചു, ഒന്ന് ഞെളിഞ്ഞിരുന്ന്.

നകുലൻ വെള്ളത്തിൽ നിന്നും മുങ്ങിപൊങ്ങി വരുമ്പോൾ കാണുന്നത്, നീണ്ടു ഇടതൂർന്ന അഴിഞ്ഞു വീണ കാർക്കൂന്തൽ, ആ കുളപടവുകളിൽ ശയിയ്ക്കുന്നതായിരുന്നു..

മിഴികൾ അടച്ചുകൊണ്ട് തലയല്പം
പിന്നോട്ട് ആഞ്ഞു പിടിച്ചുകൊണ്ട് ഇരിയ്ക്കുന്ന അമ്മുനെ നോക്കി ഒരു വേള അവൻ നിന്നു പോയ്‌.അവളുടെ അംഗലാവണ്യം മുഴുവനും എടുത്തു കാണിക്കുന്ന രീതിയിൽ നനഞ്ഞൊട്ടിചേർന്ന് കിടക്കുകയാണ് വേഷം പോലും

അവൻ വന്നിട്ട് അവളുടെ ആലിലവയറിൽ ഒരു മുത്തം കൊടുത്തുകൊണ്ട് ആ മടിയിൽ മുഖം പൂഴ്ത്തി.

യ്യോ…. നകുലേട്ടാ..
അമ്മു ചാടിഎഴുന്നേൽക്കാൻ ശ്രെമിച്ചു.

പക്ഷെ നകുലൻ അപ്പോള് അവളുടെ വയറ്റിൽ ഒരു മുത്തം കൊടുത്തുകൊണ്ട് മുഖം മേല്പോട്ട് ഉയർത്തിക്കൊണ്ട് വന്നു.

അമ്മു പിടഞ്ഞ് എഴുന്നേൽക്കാൻ നോക്കി, എന്നാൽ അപ്പോഴേക്കും അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തിയൊന്നമർത്തി ചുംബിച്ചു..

പെട്ടന്ന്ഉള്ള അവന്റെ പ്രവർത്തിയിൽ അവളൊന്നു പിന്നോട്ട് വേച്ചുപോയിരിന്നു.

പക്ഷെ നകുലന്റെ വലം കൈയവളെ ചുറ്റിവരിഞ്ഞു.

പോകാം നാകുലേട്ടാ, നേരം ഒരുപാട്ആയിട്ടൊ.
അമ്മു അവനെ ശാസിച്ചുകൊണ്ട് എഴുന്നേറ്റു.

കുളത്തിലേക്ക് ഒന്നൂടെ അവളുമായി ഇറങ്ങിയശേഷം വീണ്ടും മുങ്ങി നിവർന്നുകൊണ്ട് അവൻ അവളെ ഇറുക്കെപുണർന്നപ്പോൾ അമ്മു ഞെട്ടിത്തരിച്ചു പോയിരുന്നു.

അവളുടെ കഴുത്തിടുക്കിൽ മുഖം ചേർത്തുകൊണ്ട് നകുലൻ മെല്ലെയൊന്നു കടിച്ചു.

നകുലേട്ടാ…വിട്ടേ, ആരെങ്കിലും കാണും.
അമ്മു ശബ്ദം താഴ്ത്തി പറഞ്ഞുകൊണ്ട് അവന്റെ മുടിയിൽ വിരൽകോർത്തു വലിച്ചു

ആര് കാണാനാടി പെണ്ണേ, ദേ ആ നിൽക്കുന്ന പൂർണച്ചന്ദ്രനും തോഴിമാരും മാത്രമൊള്ളൂന്നെ… നീ ധൈര്യമായിട്ട് ഇരുന്നോ.

See also  കാല് കുത്താൻ പോലുമാകാത്ത തിരക്ക്; വേണാട് എക്‌സ്പ്രസിൽ രണ്ട് യാത്രക്കാർ കുഴഞ്ഞുവീണു

അവൻ കുസൃതിയോടെ അകലെ വാനിലേക്ക് നോക്കി പറഞ്ഞു.
എന്നിട്ട് അവളുടെ തുടുത്ത മുഖം കൈക്കുമ്പിളിൽ എടുത്തുകൊണ്ട്  ആദ്യമായി നെറുകയിൽ ഒരു മുത്തം നൽകി.
ശേഷം അതൊരു ദീർഘ ചുംബനത്തിലേക്ക്ള്ള പാത തെളിയ്ക്കുകയാരുന്നു.അവളുടെ തണുത്തു വിറയാർന്ന അധരത്തിൽ അവന്റെ അധരം പതിഞ്ഞതും അമ്മു അല്പം കൂടി പിടഞ്ഞു പോയിരുന്നു.

അത്രമേൽ തീവ്രമായൊരു ചുംബനം, അത് ആദ്യമായിട്ടായിരുന്നു അവൾക്ക് അനുഭവപ്പെട്ടത്.

അകന്നു മാറാൻ ആവുന്നത്ര ശ്രെമിച്ചു, പക്ഷെ അപ്പോളെല്ലാം അവന്റെ ശരീരം കൂടുതൽ കൂടുതലായി അവളിലേക്ക് അമർന്നു പോയിരുന്ന്.

അവളുടെ പാതികൂമ്പിയ മിഴികൾ കണ്ടപ്പോൾ
അവന്റെ സിരകളിലപ്പോൾ ഒരു ആത്മ സാക്ഷാത്കാരത്തിന്റെ ആനന്ദ നിർവൃതിയുണ്ടായിരുന്നു.

ഒടുവിൽ അമ്മുന്റെ ശരീരം വല്ലാണ്ട് വിറകൊള്ളുന്നു എന്ന്  മനസിലാക്കിയപ്പോളായിരുന്നു നകുലൻ അല്പമൊന്നു അകന്നു മാറിയത് പോലും.

അമ്മുട്ടാ……. എന്റെ പെണ്ണിനെ എനിയ്ക്കെന്ത് മാത്രം ഇഷ്ട്ടം ആണെന്ന് അറിയോടി,,,

ഇല്ല… എനിക്ക് അറിയില്ല.
അത് പറയുമ്പോൾ പെണ്ണിനെ മുഖം പിന്നെയും കൂർത്തു

ഹ്മ്മ്..എന്റെ ജീവനോളം വിലയുള്ള സത്യമാടി നീയെന്നത്.
ആഹ്, എന്നെങ്കിലുമൊരിയ്ക്കൽ നിനക്കത് മനസിലാകും,

വരുന്നുണ്ടോ….. ഞാൻ പോകുവാ.. അമ്മു അവനെ നോക്കി ഗൗരവത്തിൽ പറഞ്ഞു. എന്നിട്ട് തിരിഞ്ഞു പടവുകൾ കേറി.

നനഞ്ഞൊട്ടി മുറിയിലേക്ക് കയറി വന്നവൾ നകുലനെയൊന്നു കടുപ്പിച്ചു നോക്കി.

ഹ്മ്മ്… എന്താടി ഉണ്ടക്കണ്ണി.

അവൻ പുഞ്ചിരിച്ചുകൊണ്ട് തന്റെ മുണ്ട് അഴിച്ചു മാറ്റി, എന്നിട്ട് ഒരു ടവൽ എടുത്തു ഉടുത്തു.

പോയ്‌ വേഷം മാറ്റി വാ കൊച്ചേ, ഇനി മടിയാണേൽ ഞാൻ മാറ്റി തരാം, എന്തേ വേണോ.

നകുലന്റെ വഷളൻചിരി കണ്ടപ്പോൾ അമ്മുന് ഇത്തിരി ദേഷ്യം തോന്നി.. നേരം നോക്കിക്കേ, വെളുപ്പിന് 2മണി.

അവൾ ക്ലോക്കിലേയ്ക്ക് വിരൽചൂണ്ടി

അത്രേം അയൊള്ളോ.. ചെ, എന്നാൽപ്പിന്നെ കുറച്ചുടെ നോക്കാരുന്നല്ലേടാ അമ്മുട്ടാ..

അവൻ പറഞ്ഞതും അമ്മു പെട്ടെന്ന് വാഷ്റൂമിലേക്ക് പോയ്‌.

എടി… ഞാൻ ഹെല്പ് ചെയ്യാം, സോപ്പിടാൻ എനിയ്ക്ക് ഇഷ്ട്ടായകൊണ്ട് ആണ്..

നകുലൻ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ അമ്മു അകത്തേക്ക് കയറി പെട്ടന്ന് ഡോർ അടച്ചു ലോക്ക് ചെയ്തു.

വേഷം മാറ്റി വേഗം ഇറങ്ങിവന്നപ്പോൾ നകുലൻ മുറിയിൽ ഇല്ല..

ഈശ്വരാ.. ഇത് പിന്നേം എങ്ങോട്ട് പോയ്‌,

അമ്മു വാതിൽക്കലേയ്ക്കു വന്നപ്പോൾ നകുലൻ സ്റ്റെപ്സ് കയറി വരുന്നുണ്ട്.

അമ്മേടെ റൂമ് വെളിയിൽ നിന്നും ഞാൻ പൂട്ടിയിരുന്നു. അത് മാറ്റാൻ പോയതാ.

അമ്മൂന്റെ നോട്ടം കണ്ട് അവനത് പറയുകയും, അവൾക്ക് ചിരി വന്നു.

ഒരു റൗണ്ട് കൂടി പോയാലോന്നു ഓർക്കുവാ, നല്ല സുഖം ഉണ്ടായിരുന്നു അല്ലേയമ്മു..

വാതിൽ അടച്ചശേഷം അവൻ തിരിഞ്ഞു അവളുടെ നേർക്ക് വന്നു.

ഓഹ്.. എനിയ്ക്ക് അത്രയ്ക്ക് സുഖം തോന്നിയില്ല,വെറുതെയാ തണുപ്പത്തു, എന്തേലും അസുഖം വരുമൊന്നു പോലും ഇനി കണ്ടറിയണം. ഇപ്പൊ കിടന്നു ഉറങ്ങാൻ നോക്ക്.കാലത്തെ എഴുന്നേൽക്കേണ്ടതാണ്.

See also  ബൈക്ക് റോഡിലെ കുഴിയിൽ വീണു; കൊല്ലത്ത് 2 യുവാക്കൾക്ക് ദാരുണാന്ത്യം

അമ്മു ചുവരിനോട്‌ ച്ചേർന്നു ചെരിഞ്ഞു കിടന്നു..

നിയേ,ഒട്ടും റൊമാന്റിക്കല്ല, അതുകൊണ്ടാ ഇങ്ങനെയൊക്കെ പറയുന്നേ, വേറെ വല്ല പെൺപിള്ളേരുമായിരുന്നുങ്കിൽ കാണാമായിരുന്നു.
,
ലൈറ്റ് ഓഫ് ചെയ്തിട്ട് നകുലനും അവൾക്കരുകിൽ വന്നു കിടന്നു.

ആഹ്… ആയിക്കോട്ടെ, ആ പറഞ്ഞത് ഞാൻ വരവ് വെച്ചിരിക്കുന്നു..എന്നാലേ ഞാൻ ഇങ്ങനെയൊക്കെയാ കേട്ടോ. അത് ഏട്ടന് മനസിലായിക്കാണുല്ലോ അല്ലേ

പെട്ടെന്ന് നകുലൻ അവളെ പിടിച്ചു തിരിച്ചു തനിയ്ക്ക് ആഭിമുഖമായി കിടത്തി.

നിനക്ക് എന്നോട് എന്തേലും താല്പര്യകുറവുണ്ടോ… അതുകൊണ്ടാണോ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. സത്യം പറ അമ്മു….

അവളുടെ മുഖം മേപ്പോട്ട് ഉയർത്തി അവനത് ചോദിക്കുമ്പോൾ ആ മിഴികളിൽ വല്ലാത്ത നൊമ്പരം പോലെയവൾക്ക് തോന്നി.

പെട്ടെന്ന് തന്നേയവൻ കൈ വിട്ടിട്ട് തിരിഞ്ഞു കിടന്നു മിഴികളടച്ചു.

നകുലന്റെ മുഖം വാടിയതും അമ്മുന്റെ നെഞ്ചു വിങ്ങിപ്പൊട്ടി.
അത് മാത്രം അവൾക്ക് കാണാൻ പോലും കഴിയില്ലയിരുന്നു.

ച്ചേർന്നുകിടന്നു കൊണ്ട് അവള് തന്റെ വലം കൈഎടുത്തു അവന്റെ വയറ്റിൽ ചുറ്റിപിടിച്ചു.

അതേയ്… അമ്മുന് ഇത്തിരി റൊമാൻസ് കുറവായിരിക്കും നേര് തന്നേ… പക്ഷെ നകുലൻ റൊമാന്റിക് ആവുന്നത് അവള് ശരിക്കും ആസ്വദിയ്ക്കാറുണ്ട് കേട്ടോ, അവനോട് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്, അവളുടെ ജീവത്മാവ് അവനിലേക്ക് ചേർന്നു കഴിഞ്ഞപ്പോളാണോ ഇമ്മാതിരി സംശയം മുളപൊട്ടിയത്..

തന്റെ പ്രാണന്റെ കാതോരം മൊഴിഞ്ഞുകൊണ്ട് അവൾ ആദ്യമായി ഒന്ന് കടിച്ചുനുകർന്നപ്പോൾ അവന്റെ മിഴികൾ തിളങ്ങിയത്, അന്നത്തെ നിലാവിൽ ഉദിച്ചു വന്നിരുന്ന പൂർണ്ണചന്ദ്രനേക്കാൾ ശോഭയോടെയായിരുന്നു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post ശിശിരം: ഭാഗം 98 appeared first on Metro Journal Online.

Related Articles

Back to top button