Education

ബിജെപി പ്രസിഡന്റ് സ്ഥാനം ഒഴിയാം; രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. അതേസമയം രാജിവെക്കേണ്ടതില്ലെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വം നൽകിയതെന്ന് സുരേന്ദ്രൻ പക്ഷം അവകാശപ്പെടുന്നു.

ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവും കേന്ദ്ര നേതൃത്വത്തോട് കെ സുരേന്ദ്രൻ നടത്തിയിട്ടുണ്ട്. ശോഭയും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭാ കൗൺസിലർമാരും ചേർന്ന് ജയസാധ്യത അട്ടിമറിച്ചെന്നാണ് സുരേന്ദ്രന്റെ ആരോപണം.

ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തിൽ കണ്ണാടി മേഖലയിൽ വോട്ട് മറിച്ചെന്നും ആരോപണമുണ്ട്. കച്ചവടക്കാർക്കുള്ള യൂസർ ഫീ 300 രൂപയിൽ നിന്ന് 100 ആയി കുറയ്ക്കണമെന്ന നിർദേശം നഗരസഭ ചെയർപേഴ്‌സൺ തള്ളി. സ്മിതേഷ്, ദിവ്യ, സാബു തുടങ്ങിയ കൗൺസിലർമാർ സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചതായും സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

See also  ധനസ്ഥിതി കണക്കിലെടുത്താണ് സപ്ലൈകോയിൽ പുതിയ നിയമനങ്ങൾ നടത്താത്തത്: മന്ത്രി ജിആർ അനിൽ

Related Articles

Back to top button