Kerala

മഹാരാഷ്ട്രയിലെ കനത്ത തോൽവി; പി സി സി പ്രസിഡന്റ് നാന പഠോളെ രാജിവെച്ചു

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പിസിസി അധ്യക്ഷൻ നാന പഠോളെ രാജിവെച്ചു. സ്വന്തം മണ്ഡലമായ സാകോലിയിൽ നിന്ന് വെറും 208 വോട്ടുകൾക്കാണ് പഠോളെ ജയിച്ചത്. സംസ്ഥാനത്ത് കോൺഗ്രസിന് കനത്ത പരാജയവുമായിരുന്നു ഫലം. മത്സരിച്ച 103 സീറ്റുകളിൽ 16 ഇടങ്ങളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്

ബാലസാഹബ് തൊറാട്ടിന് പകരക്കാരനായി 2021ലാണ് പഠോളെ മഹാരാഷ്ട്ര പിസിസി അധ്യക്ഷനാകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഠോളെയുടെ നേതൃത്വത്തിൽ മികച്ച വിജയം നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു. മത്സരിച്ച 17 മണ്ഡലങ്ങളിൽ 13ലും വിജയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിനായി പഠോളെയുടെ നേതൃത്വത്തിൽ വാശി പിടിച്ചത് ശിവസേന ഉദ്ദവ് വിഭാഗം നേതാക്കളിൽ അതൃപ്തി പടർത്തിയിരുന്നു. പഠോളെ ഉണ്ടെങ്കിൽ സീറ്റ് ചർച്ചക്ക് ഇല്ലെന്ന നിലപാട് വരെ ഒരു സമയത്ത് ഉദ്ദവ് വിഭാഗം സ്വീകരിച്ചിരുന്നു.

The post മഹാരാഷ്ട്രയിലെ കനത്ത തോൽവി; പി സി സി പ്രസിഡന്റ് നാന പഠോളെ രാജിവെച്ചു appeared first on Metro Journal Online.

See also  ആറ് വയസുകാരനെ പട്ടിണിക്കിട്ടും ക്രൂരമായി മർദിച്ചും കൊലപ്പെടുത്താൻ ശ്രമം; ഷെഫീക്ക് കേസിൽ വിധി ഇന്ന്

Related Articles

Back to top button