Kerala

കണ്ണൂരിൽ വൻ കവർച്ച; വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും മോഷ്ടിച്ചു

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് പരാതി.

അഷ്‌റഫും കുടുംബവും യാത്ര പോയ സമയത്താണ് വീട്ടിൽ കവർച്ച നടന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൂന്നംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് പ്രാഥമിക വിവരം.

പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ പ്രദേശത്ത് എത്തിയിട്ടുണ്ട്.

The post കണ്ണൂരിൽ വൻ കവർച്ച; വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും മോഷ്ടിച്ചു appeared first on Metro Journal Online.

See also  മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു; 136 അടിയായാൽ ഷട്ടറുകൾ തുറന്നേക്കും

Related Articles

Back to top button