Kerala

മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പോസ്റ്റ്; അറസ്റ്റ് ഭയന്ന രാംഗോപാൽ വർമ ഒളിവിൽ, വ്യാപക തെരച്ചിൽ

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തികരമായ പോസ്റ്റുകൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച സംഭവത്തിൽ സംവിധായകൻ രാം ഗോപാൽ വർമക്കെതിരെ ആന്ധ്ര പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തമിഴ്‌നാട്ടിലും ആന്ധ്രയിലും പോലീസ് തെരച്ചിൽ നടത്തുകയാണ്. രാംഗോപാൽ വർമയുടെ ഹൈദരാബാദിലെ വീടിന് മുന്നിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെയും മോർഫ് ചെയ്ത ചിത്രങ്ങളടക്കം രാംഗോപാൽ വർമ പോസ്റ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി രാമലിംഗം എന്നയാളാണ് പരാതി നൽകിയത്. പോലീസ് കേസെടുക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാൻ വർമക്ക് സമൻസ് അയക്കുകയും ചെയ്തു. എന്നാൽ അറസ്റ്റ് സംശയിച്ച രാം ഗോപാൽ വർമ ഒളിവിൽ പോകുകയായിരുന്നു

രാംഗോപാൽ വർമയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ചോദ്യം ചെയ്യലിന് വെർച്വലായി ഹാജരാകാമെന്ന് അഭിഭാഷകൻ മുഖേന രാംഗോപാൽ വർമ പോലീസിനെ അറിയിച്ചിട്ടുണ്ട്.

See also  ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; നാല് പേർക്ക് പരുക്ക്

Related Articles

Back to top button