Education

നാട്ടിക അപകടം: വാഹനമോടിച്ചത് മദ്യലഹരിയിലായിരുന്ന ക്ലീനർ; ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

തൃശ്ശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ലോറി ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. കണ്ണൂർ ആലങ്കോട് സ്വദേശിയായ ക്ലീനർ അലക്‌സ്, ഡ്രൈവർ ജോസ്(54) എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന ക്ലീനർ അലക്‌സാണ് അപകട സമയത്ത് വാഹനമോടിച്ചത്. ഇയാൾക്ക് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിർത്താതെ പോയി. എന്നാൽ പിന്നാലെ പോയ നാട്ടുകാർ ദേശീയപാതയിൽ വെച്ച് ലോറി തടഞ്ഞുനിർത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉറങ്ങിക്കിടന്നവരിലേക്കാണ് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറിയത്.

നാട്ടിക ജെകെ തീയറ്ററിന് അടുത്താണ് ദാരുണ സംഭവം. രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരിച്ചത്. കാളിയപ്പൻ(50), നാഗമ്മ(39), ബംഗാഴി(20), ജീവൻ(4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റു

 

See also  വരും ജന്മം നിനക്കായ്: ഭാഗം 7

Related Articles

Back to top button