Kerala

പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് പോലീസുകാരുടെ ഫോട്ടോ ഷൂട്ട്; റിപ്പോർട്ട് തേടി എഡിജിപി

ശബരിമലയിൽ പതിനെട്ടാം പടിയിൽ തിരിഞ്ഞ് നിന്ന് പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ എഡിജിപി റിപ്പോർട്ട് തേടി. തിങ്കളാഴ്ചയാണ് വിവാദത്തിന് കാരണമായ ഫോട്ടോ എടുത്തതും പ്രചരിപ്പിച്ചതും.

തിങ്കളാഴ്ച സന്നിധാനത്തെ ഡ്യൂട്ടി ചുമതല ഒഴിഞ്ഞ പോലീസുകാരാണ് പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞു നിന്ന് ഫോട്ടോ എടുത്തത്. സന്നിധാനം സ്‌പെഷ്യൽ ഓഫീസർ കെഇ ബൈജുവിനോടാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് തേടിയത്.

സാമൂഹ്യമാധ്യമങ്ങളിൽ ഫോട്ടോ പ്രചരിക്കുകയും വലിയ രീതിയിൽ വിമർശനം ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് എഡിജിപി റിപ്പോർട്ട് തേടിയത്. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം

The post പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് പോലീസുകാരുടെ ഫോട്ടോ ഷൂട്ട്; റിപ്പോർട്ട് തേടി എഡിജിപി appeared first on Metro Journal Online.

See also  ഇടുക്കിയിലെ കാട്ടാന ആക്രമണം; വണ്ണപ്പുറം പഞ്ചായത്തിൽ നാളെ UDF ഹർത്താൽ

Related Articles

Back to top button